Asianet News MalayalamAsianet News Malayalam

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ടോസിൽ മുന്നിൽ യുഡിഎഫ്

നറുക്കെടുപ്പില്‍ മലപ്പുറം ചുങ്കത്തറ, ഏലംകുളം, കുറവ, വെളിയങ്കോട്, വയനാട് പനമരം പഞ്ചായത്ത്, ചമ്പക്കുളം, കൊല്ലം തെക്കും ഭാഗം തുടങ്ങി ഒട്ടേറെ ഇടങ്ങളില്‍ ഭാഗ്യം യുഡിഎഫിനെ തുണച്ചു. 

local body president election toss results
Author
Thiruvananthapuram, First Published Dec 30, 2020, 1:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നു. ഇരു മുന്നണികൾക്കും തുല്യ അംഗങ്ങൾ വന്നതോടെ നിരവധി പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങി. വയനാട് ജില്ലാ പഞ്ചായത്തിലും നിരവധി ഗ്രാമ പഞ്ചായത്തുകളിലും ഭാഗ്യം തുണച്ചത് യുഡിഎഫിനെയാണ്. വയനാട് ജില്ലാ പഞ്ചായത്തില്‍ ഷംസാദ് മരയ്ക്കാർ നറുക്കെടുപ്പിൽ അധ്യക്ഷനായി ജയിച്ചു.

നറുക്കെടുപ്പില്‍ മലപ്പുറം ചുങ്കത്തറ, ഏലംകുളം, കുറവ, വെളിയങ്കോട്, വയനാട് പനമരം പഞ്ചായത്ത്, ചമ്പക്കുളം, കൊല്ലം തെക്കും ഭാഗം തുടങ്ങി ഒട്ടേറെ ഇടങ്ങളില്‍ ഭാഗ്യം യുഡിഎഫിനെ തുണച്ചു. തിരുവനന്തപുരത്തെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. യു ഡി എഫ് 8 എൽഡിഎഫ് 8 എന്ന രീതിയിലായിരുന്നു ഇവിടെ കക്ഷിനില. മലപ്പുറത്ത് നറുക്കെടുപ്പ് നടന്ന മേലാറ്റൂർ, തിരുവാലി, നന്നംമുക്ക്, നിറമരുതൂർ എന്നീ പഞ്ചായത്തുകളില്‍ എൽഡിഎഫും ചുങ്കത്തറ, വാഴയൂർ, ഏലംകുളം, കുറുവ, വെളിയംകോട്, വിളവൂർക്കൽ, വണ്ടൂർ എന്നീ പഞ്ചായത്തുകളില്‍ യുഡിഎഫും ഭരണം നേടി. വെളിയങ്കോട് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോൺഗ്രസിന്റെ കല്ലാട്ടേൽ ഷംസു പഞ്ചായത്ത് പ്രസിഡന്റായി. ചുങ്കത്തറയില്‍ വത്സമ്മ ജോർജ്, കുറുവ പഞ്ചായത്തില്‍ നസീറ മോളും പഞ്ചായത്ത് പ്രസിഡന്‍റാവും. 

കൊല്ലം മൺറോത്തുരുത്ത് പഞ്ചായത്തിൽ യുഡിഎഫ് വിജയിച്ചു. നറുക്കെടുപ്പിലൂടെ മിനി സൂര്യകുമാറാണ് പ്രസിഡൻ്റായത്. തെരഞ്ഞെടുപ്പ്‌ തലേന്ന് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പഞ്ചായത്താണ് മൺറോ തുരുത്ത്. കൊല്ലം നെടുവത്തൂർ പഞ്ചായത്ത് ഭരണവും നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. റോയ് നമ്പുടാളമാണ് ഇവിടെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്. ബിജെപിയ്ക്കും യുഡിഎഫിനും തുല്യ സീറ്റ് നില വന്ന പഞ്ചായത്തിൽ പ്രസിഡൻ്റിനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. എൽഡിഎഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. യുഡിഎഫ് വിമതയായി ജയിച്ച സത്യഭാമ യുഡിഎഫ് പിന്തുണയോടെ പ്രസിഡൻറ് ആയി. കൊല്ലം ഓച്ചിറ പഞ്ചായത്ത് എൽഡിഎഫ് നേടി. എൽഡിഎഫിൻ്റെ ബി. ശ്രീദേവിയാണ് ഇവിടെ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റായത്. 

കോഴിക്കോട് കായക്കൊടി പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് തീരുമാനിച്ചത്. ഇടതുമുന്നണിയിലെ ഷിജിൽ പഞ്ചായത്ത് പ്രസിഡന്‍റായി. പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫ് നേടി. നറുക്കെടുപ്പിലൂടെ  എൽഡിഎഫിന്‍റെ ആസ്യ ടീച്ചർ പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ തിരുവില്വാമല പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ബിജെപി അധികാരത്തിലേറി. ബിജെപിയുടെ സ്മിത പഞ്ചായത്ത്‌ പ്രസിഡന്‍റായി. കോഴിക്കോട് ഉണ്ണിക്കുളം പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു. ഇന്ദിര ഏറാടി യുഡിഎഫ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

കാസര്‍കോടിലെ ബദിയടുക്കയിലും കണ്ണൂരിലെ കൊട്ടിയൂർ പഞ്ചായത്തിലും യുഡിഎഫ് നറുക്കെടുപ്പിലൂടെ ഭരണം നേടി. ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിൽ നറുക്കെടുപ്പിൽ എൽഡിഎഫ് ഭരണം നേടി. എൽഡിഎഫിലെ ജോർജ് പോൾ ജയിച്ചു. ഇവിടെ യുഡിഎഫ് - എൽഡിഎഫ് 7 സീറ്റ്‌ വീതം ആയിരുന്നു. ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിൽ സിപിഎം സ്വതന്ത്രൻ എത്തിയില്ല. തുടര്‍ന്ന് നറുക്കെടുപ്പിനെ യുഡിഎഫിന്  ഭരണം ലഭിച്ചു. 25 വർഷത്തിന് ശേഷമാണമാണ് ഇവിടെ യുഡിഎഫ് ഭരണം നേടുന്നത്. ഇടുക്കിയിലെ കരുണാപുരം പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ എൽഡിഎഫ് അധികാരത്തിലേറി. സി പി എമ്മിലെ വിൻസി വാവച്ചനെ തെരഞ്ഞെടുത്തു. കോൺഗ്രസിലെ മിനി പ്രിൻസിനെയാണ് പരാജയപ്പെടുത്തിയ വിൻസി തെരഞ്ഞെടുത്തത്.

ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് നേടി. എൽഡിഎഫിലെ ജോർജ് പോൾ ജയിച്ചു. എവിടെ യുഡിഎഫ് - എൽഡിഎഫ് 7 സീറ്റ്‌ വീതം ആയിരുന്നു. തൃശ്ശൂർ കൈപ്പറമ്പ് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ എൽഡിഎഫിന്റെ ഉഷ ടീച്ചർ പ്രസിഡന്റായി. അന്നമനട ഗ്രാമപഞ്ചായത്തിൽ നറുക്കെടുപ്പിൽ സിപിഎം പ്രതിനിധി പി വി വിനോദ് പ്രസിഡൻ്റായി. കരുണാപുരം പഞ്ചായത്തിലും നറുക്കെടുപ്പിൽ എൽഡിഎഫ് നേടി.

ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് നേടി. എൽഡിഎഫിലെ ജോർജ് പോൾ ജയിച്ചു. എവിടെ യുഡിഎഫ് - എൽഡിഎഫ് 7 സീറ്റ്‌ വീതം ആയിരുന്നു. തൃശ്ശൂർ കൈപ്പറമ്പ് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ എൽഡിഎഫിന്റെ ഉഷ ടീച്ചർ പ്രസിഡന്റായി. അന്നമനട ഗ്രാമപഞ്ചായത്തിൽ നറുക്കെടുപ്പിൽ സിപിഎം പ്രതിനിധി പി വി വിനോദ് പ്രസിഡൻ്റായി. കരുണാപുരം പഞ്ചായത്തിലും നറുക്കെടുപ്പിൽ എൽഡിഎഫ് നേടി.

പാലക്കാട്ടെ  നറുക്കെടുപ്പ് നടന്ന പഞ്ചായത്തുകൾ

കാവശ്ശേരി: എല്‍ഡിഎഫ്- രമേഷ്കുമാർ
കപ്പൂര്‍: എല്‍ഡിഎഫ്- ഷറഫുദ്ദീൻ
കുഴൽമന്ദം: യുഡിഎഫ്- മിനി നാരായണൻ
നെന്മാറ: യുഡിഎഫ്-  പ്രദിത ജയൻ
കൊപ്പം: എല്‍ഡിഎഫ്- ഉണ്ണികൃഷ്ണൻ
മങ്കര : യുഡിഎഫ് ഗോകുൽദാസ്

ഔദ്യോഗിക ഫല പ്രഖ്യാപനം പുറത്തുവന്നാൽ മാത്രമേ ഇതിന്റെ കൂടുതൽ വ്യക്തമായ കണക്കുകൾ ലഭിക്കുകയുള്ളൂ. 

Follow Us:
Download App:
  • android
  • ios