Asianet News MalayalamAsianet News Malayalam

'വേഗത കുറക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു, പക്ഷേ കല്ലട ബസ്സിന്‍റെ ഡ്രൈവര്‍ കേട്ടില്ല'

'ബസിന്‍റെ തൊട്ടുപുറകിലെ കാറില്‍ ഞങ്ങളുണ്ടായിരുന്നു. ബസ് പോകുന്നത് കണ്ടപ്പോള്‍ തന്നെ വലിയ സ്പീഡിലാണല്ലോ പോകുന്നതെന്ന് തോന്നിയിരുന്നു.  

local resident response about kallada bus accident
Author
Mysore, First Published Feb 21, 2020, 11:53 AM IST

മൈസുരു: അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് 19 പേര്‍ മരിച്ചതിന്‍റെ നടുക്കം വിട്ടുമാറും മുമ്പാണ് ബംഗ്ലൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കല്ലട ബസ് മൈസൂരില്‍ അപടകത്തില്‍പ്പെട്ടെന്ന ദുരന്തവാര്‍ത്തയും എത്തുന്നത്. ഇന്ന് രാവിലെയുണ്ടായ അപടത്തില്‍ ഒരു സ്ത്രീ മരിച്ചെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ബെംഗളൂരുവിലെ സ്കൂൾ അധ്യാപിക ഷെറിനാണ് മരിച്ചത്. ഇവർ പെരിന്തൽമണ്ണയിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്. 22 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ തന്നെ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പുലര്‍ച്ചെ നാല് മണിയോടെ അപകടമുണ്ടായത്. 

വീണ്ടും ബസ് അപകടം: മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ബസ് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഇടിച്ച് മറിഞ്ഞ ബസില്‍ കുടങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ഇന്നലെ കണ്ടൈനര്‍ ലോറി ഇടിച്ചാണ് കെഎസ് ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടതെങ്കില്‍ ഇത്തവണ പക്ഷേ സ്വകാര്യ ബസിലെ ഡ്രൈവറുടെ ഗുരുതരമായ പിഴവാണ് അപകടമുണ്ടാക്കിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗം കുറയ്ക്കാന്‍ യാത്രക്കാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍ ഇക്കാര്യം പരിഗണിച്ചില്ല. ബസിന് പുറകിലായി കാറില്‍ വരികയായിരുന്ന അന്‍വര്‍ എന്ന കാര്‍ യാത്രക്കാരനും ബസ് അമിത വേഗത്തിലായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന യാത്രക്കാരി മരിച്ചു

അപകടം കണ്ട നാട്ടുകാരനായ അന്‍വര്‍ കമ്മനള്ളിയുടെ പ്രതികരണം 

'ബസിന്‍റെ തൊട്ടുപുറകിലെ കാറില്‍ ഞങ്ങളുണ്ടായിരുന്നു. ബസ് പോകുന്നത് കണ്ടപ്പോള്‍ തന്നെ വലിയ സ്പീഡിലാണല്ലോ പോകുന്നതെന്ന് തോന്നിയിരുന്നു.  അത് കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ വണ്ടി ആക്സിഡന്‍റായി. വതുവശത്തേക്കാണ് മറിഞ്ഞത്. മുന്നിലെ ഗ്ലാസ് പൊട്ടിച്ച് ഡ്രൈവറാണ് ആദ്യം പുറത്തിറങ്ങിയത്. ഒരു മണിക്കൂറോളം കഷ്ടപ്പെട്ട് ക്രെയിനുപയോഗിച്ചാണ് പെരിന്തല്‍മണ്ണയിലെ ഒരു സ്ത്രീയെ പുറത്തെടുത്തത്. ബംഗ്ലൂരുവില്‍ നിന്നും പുറപ്പെട്ടപ്പോള്‍ തന്നെ വാഹനം ഓവര്‍സ്പീഡിലായിരുന്നു. വേഗത കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നുണ്ട്. ഏകദേശം 22 ഓളം പേര്‍ക്ക് പരിക്കേറ്റെന്നാണ് ഇപ്പോള്‍ അറിയുന്നത്. വളരെ ഗുരുതരമായി പരിക്കേറ്റ നാലോളം പേരെ ആശുപത്രിയില്‍ എത്തിച്ചുണ്ട്.'

"

"

Follow Us:
Download App:
  • android
  • ios