രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ ആണ് ചടങ്ങുകൾക്ക് തുടക്കമായത്. ഇലഞ്ഞിത്തറമേളം അൽപസമയത്തിനകം തുടങ്ങും. വൈകിട്ട് അഞ്ചരക്കാണ് കുടമാറ്റം. വടക്കുംനാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേനടയിൽ 2.30ഓടെ ഇലഞ്ഞിത്തറമേളം തുടങ്ങും

തൃശ്ശൂർ: പൂരലഹരിയിൽ മുങ്ങി തൃശൂർ നഗരം. 8 ഘടകകക്ഷേത്രങ്ങളിലെയും പൂരങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിലെത്തി. തിരുവമ്പാടിയുടെ മഠത്തിൽ വരവ് ചടങ്ങിന്റെ ഭാഗമായുള്ള പഞ്ചവാദ്യം പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി. ഇപ്പോൾ പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്തിന്റെ ഭാഗമായി ചെമ്പടമേളം അരങ്ങേറുകയാണ്.

രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ ആണ് ചടങ്ങുകൾക്ക് തുടക്കമായത്. ഇലഞ്ഞിത്തറമേളം അൽപസമയത്തിനകം തുടങ്ങും. വൈകിട്ട് അഞ്ചരക്കാണ് കുടമാറ്റം. വടക്കുംനാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേനടയിൽ 2.30ഓടെ ഇലഞ്ഞിത്തറമേളം തുടങ്ങും. 

അതിനിടെ പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തലകറങ്ങി വീണു. കുട്ടൻ മാരാരെ ആശുപത്രിയിലേക്ക് മാറ്റി . കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടന്‍മാരാരെ ബാധിച്ചത്. കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം.