Asianet News MalayalamAsianet News Malayalam

തിരക്ക് വേണ്ട, എറണാകുളത്ത് കടകള്‍ തുറക്കുന്നതില്‍ നിയന്ത്രണം

ഹോൾസെയിൽ ബസാർ പ്രദേശത്ത് ഇടത്-വലത് വശങ്ങൾ തിരിച്ച്  ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കും. നാളെ വലത് വശത്തുള്ള കടകൾ തുറക്കാനാണ് നിര്‍ദ്ദേശം. 

lock down: Restrictions on opening shops in Ernakulam district
Author
Ernakulam, First Published May 5, 2020, 7:28 PM IST

കൊച്ചി: എറണാകുളത്തെ വ്യാപാരമേഖലകളിൽ തിരക്കൊഴിവാക്കാൻ കടകൾ തുറക്കുന്നതില്‍  ജില്ലാ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി. ബ്രോഡ് വേ, മാർക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്ന ഹോൾസെയിൽ ബസാർ പ്രദേശത്ത് ഇടത്-വലത് വശങ്ങൾ തിരിച്ച്  ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കും. നാളെ വലത് വശത്തുള്ള കടകൾ തുറക്കാനാണ് നിര്‍ദ്ദേശം. 

ലോക്ക്ഡൗണ്‍ ഇളവ് നിലവില്‍ വന്നതോടെ എറണാകുളത്ത് പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ബ്രോഡ്‍വേയില്‍ ആളുകള്‍ കൂടിയതോടെ പൊലീസ് ഇടപെട്ട് കടകള്‍ കഴിഞ്ഞ ദിവസം അടപ്പിച്ചു. നിശ്ചിത എണ്ണം തുറക്കാമെന്ന കളക്ടറുടെ നിര്‍ദ്ദേശം നിര്‍ദ്ദേശം തള്ളിയ വ്യാപാരികള്‍ പിന്നാലെ മുഴുവൻ കടകളും അടച്ചിടാൻ തീരുമാനിച്ചു. തുടര്‍ന്നാണ് ഇടത് വലത് വശങ്ങൾ തിരിച്ച്  ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തത്. 

എറണാകുളത്തും കോണ്‍ഗ്രസ് നല്‍കിയ പണം നിഷേധിച്ച് ജില്ലാകളക്ടര്‍, ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
 

Follow Us:
Download App:
  • android
  • ios