കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ ലോക്ക്ഡൗൺ ലംഘിച്ച് ജുമാമസ്ജിദിൽ ഒത്തുകൂടിയവർക്കെതിരെ കേസ. മാവിച്ചേരി ജുമാ മസ്ജിദിൽ നിസ്‌കാരത്തിന് എത്തിയ ഒമ്പതു പേർക്കെതിരെയാണ് കേസെടുത്തത്. 

കേസെടുത്തവരിൽ പള്ളി ഉസ്താദും ഉൾപ്പെടുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇവർ പള്ളിയിലെത്തിയത്. 

തൃശ്ശൂർ ചാവക്കാടും ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ നമസ്‌കരിക്കാനെത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. ആറ് പേർക്കെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. കടപ്പുറം മുനക്കക്കടവ് സെന്ററിലെ പള്ളിയിലാണ് സംഭവം. 

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പള്ളിയിലെത്തിയതായി കണ്ടെത്തിയത്. തുടർന്നാണ് പള്ളി ഇമാം ഹംസ മുസ്ലിയാർ ഉൾപ്പടെ ഉള്ളവർക്കെതിരെ കേസ് എടുത്തത്.

ഇതിനിടെ, നമസ്‌കരിക്കാനെത്തിയ ഒരാൾ തലകറങ്ങിവീണു. ഇയാളെ പൊലീസ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.