തൃശ്ശൂർ: ചാവക്കാട് വീണ്ടും ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന. മുനയ്ക്കക്കടവ് പള്ളിയിലാണ് പ്രാർത്ഥന നടത്തിയത്. ആറ് പേർക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. കടപ്പുറം മുനക്കക്കടവ് സെന്ററിലെ പള്ളിയിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറോളം പേർ പള്ളിയിലെത്തിയത് കണ്ടെത്തിയത്. 

തുടർന്ന് പള്ളി ഇമാം ഹംസ മുസ്ലിയാർ ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതിനിടെ നമസ്ക്കരിക്കാനെത്തിയ ഒരാൾ തലകറങ്ങി വീണു. തുടർന്ന് ഇയാളെ പോലീസ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ അരിമ്പൂരില്‍ കൊയ്ത്തുമെതിയന്ത്ര ഡ്രൈവര്‍മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരനെ സ്ഥലംമാറ്റി. കൊടുങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂമിലെ സിപിഒ മിഥുന്‍ ലാലിനെയാണ് മലയ്ക്കപ്പാറയിലേക്ക് സ്ഥലംമാറ്റിയത്.