Asianet News MalayalamAsianet News Malayalam

സമ്പര്‍ക്ക രോഗികള്‍ പെരുകുന്നു; തലസ്ഥാന ന​​ഗരത്തിൽ ലോക്ക്ഡൗൺ നീട്ടി, ഉത്തരവ് ഇറങ്ങി

ഈ മാസം 28 വരെ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ലോക്ക്ഡൗൺ തുടരാനാണ് നിർദ്ദേശം.

lockdown extended in thiruvananthapuram city
Author
Thiruvananthapuram, First Published Jul 19, 2020, 9:21 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 28 വരെ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ലോക്ക്ഡൗൺ തുടരാനാണ് നിർദ്ദേശം. സമ്പർക്കരോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 91 ശതമാനവും സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരാണ്.

ഇന്ന് രോ​ഗം സ്ഥിരീകരിച്ച 222ൽ  203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്ന് ഏറ്റവും കൂടുതല്‍ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 25 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോ​ഗമുക്തി നേടിയത്..

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 40ലാണ്. ഇതോടെ 40 ഡോക്ടർമാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഏഴ് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാർഡിൽ രോഗികൾക്ക് കൂട്ടിരുന്നവർ എന്നിവർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ആറ് ഡോക്ടർമാർക്ക് രോഗം ബാധിച്ചിരുന്നു. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാർക്ക് തന്നെ രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 

Read Also: തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂർ...
 

Follow Us:
Download App:
  • android
  • ios