ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ടൗൺ പൂർണമായും അടച്ചു. മത്സ്യ മൊത്തക്കച്ചവടക്കാരനും എക്സൈസ്, പഞ്ചായത്ത് ബാങ്ക് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ ടൗണിൽ  48 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. 3000 തിലധികം പേർ നിരീക്ഷണത്തിലും പ്രവേശിക്കുകയും ചെയ്തു.

അതേസമയം, ഇടുക്കിയിൽ തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം നൂറിലെത്തി. 70 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ 15 പേരുടെ ഉറവിടം അറിയില്ല. വണ്ടിപ്പെരിയാറിൽ 18 പേർക്കാണ് കൊവിഡ്. ഉപ്പുതറയിൽ ഏഴ് പേർക്കും അടിമാലിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടിൽപ്പോയി മടങ്ങിയെത്തിയ 27 ഇതരസംസ്ഥാനത്തൊഴിലാളിക്കും കൊവിഡ് കണ്ടെത്തി. അതേസമയം 73 പേർ രോഗമുക്തരായത് ആശ്വാസമായി.