തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല. വിവിധ എൻട്രൻസ് പരീക്ഷകൾ നടക്കുന്നതിനാലാണ് ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ചയും ആരാധനാലയത്തിൽ പോകുന്നവർക്കും പരീക്ഷകൾക്ക് പോകുന്നവർക്കുമായി സമ്പൂർണ്ണ ലോക്ഡൗണിൽ ഇളവുകൾ നൽകിയിരുന്നു. 

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; ഏറ്റവും കൂടിയ പ്രതിദിന കണക്ക്

അതേ സമയം സംസ്ഥാനത്തെ എല്ലാ മദ്യശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും.ലോക്‍ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട് ലെറ്റുകളും ബാറുകളും ബെവ്കോ ആപ്പ് ബുക്കിംഗ് അനുസരിച്ച് മദ്യ വില്‍പ്പന നടത്തും. കള്ള് ഷാപ്പുകളും പ്രവര്‍ത്തിക്കും. സമ്പൂർണ്ണ ലോക്‌ഡൗൺ ആയ ഞായറാഴ്ചകളിൽ ഇതുവരെ മദ്യവിപണന കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നില്ല.

'ഐക്യത്തിന്‍റെ ദിനം, കൊവിഡ് കാലത്ത് യോഗ ശീലമാക്കണം'; യോഗാദിന സന്ദേശവുമായി പ്രധാനമന്ത്രി

ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി