ഇയാള്‍ മൂന്ന് ദിവസം മുമ്പും ട്രിപ്പില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കുളത്തുപ്പുഴയില്‍ എത്തിയിരുന്നു. അന്ന് ഒദ്യോഗിക ആവശ്യമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു.

കൊല്ലം: കൊല്ലത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. തിരുവന്തപുരം ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ്‌ ആണ് അറസ്റ്റിലായത്. ഒദ്യോഗിക പദവി ദുരുപയോ​ഗം ചെയ്ത് വിലക്ക് ലംഘിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ മൂന്ന് ദിവസം മുമ്പും ട്രിപ്പില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കുളത്തുപ്പുഴയില്‍ എത്തിയിരുന്നു. അന്ന് ഒദ്യോഗിക ആവശ്യമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. ഇന്നും വീണ്ടും എത്തിയതോടെ പൊലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. റൂറല്‍ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രാകാരം ഇയാളെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്യുകയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.