Asianet News MalayalamAsianet News Malayalam

വന്ദേ ഭാരതിന് മുന്നില്‍പ്പെട്ട വയോധികന്‍ രക്ഷപ്പെട്ട സംഭവം; ലോക്കോ പൈലറ്റുമാർക്ക് പറയാനുള്ളത്...

110 കിലോമീറ്റർ സ്പീഡിലാണ് ട്രെയിൻ കടന്നുപോയതെന്നും ഞെട്ടിക്കുന്ന അനുഭവമായിരുന്നുവെന്നും ലോക്കോപൈലറ്റും അസി.ലോക്കോപൈലറ്റും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

loco pilots about old man narrowly escape from hiting by vande bharat train in malappuram  nbu
Author
First Published Nov 13, 2023, 8:18 AM IST

മലപ്പുറം: മലപ്പുറം തിരൂരിൽ വയോധികൻ വന്ദേ ഭാരതിന് മുന്നിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ലോക്കോപൈലറ്റുമാർ. 110 കിലോമീറ്റർ സ്പീഡിലാണ് ട്രെയിൻ കടന്നുപോയതെന്നും ഞെട്ടിക്കുന്ന അനുഭവമായിരുന്നുവെന്നും ലോക്കോപൈലറ്റും അസി.ലോക്കോപൈലറ്റും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതിവേഗതയിൽ പാഞ്ഞെത്തിയ വന്ദേ ഭാരത് ട്രെയിനിന് മുന്നിൽ നിന്ന് തലനാരിഴയ്ക്ക് വയോധികൻ രക്ഷപ്പെട്ട ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. വയോധികൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് ട്രെയിനോടിച്ച ലോക്കോ പൈലറ്റിന് പറയുന്നത്. തിരൂരിൽ സ്റ്റോപ് ഇല്ലാത്തത് കൊണ്ട് അതിവേഗത്തിലായിരുന്നു ട്രെയില്‍ പോയിക്കൊണ്ടിരുന്നത്. 110 കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിൻ കടന്നുപോയത്. ബി പി കൂടി ശ്വാസമടക്കിപ്പിടിച്ചാണ് സംഭവം കണ്ടത്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഹോണടിച്ചിട്ടും ആള്‍ മാറിപ്പോകാത്ത അവസ്ഥയായിരുന്നു. പെട്ടെന്നാണ് ഒരാൾ മുന്നിലേക്ക് കയറി വന്നത്. അയാൾ എങ്ങനെ രക്ഷപ്പെട്ടു എന്നത് ഞങ്ങൾക്ക് തന്നെ അത്ഭുതമായിരുന്നുവെന്നും ലോക്കോപൈലറ്റുമാർ പറയുന്നു.

Also Read: ആയുസിന്റെ ബലം...! കുതിച്ച് വരുന്ന വന്ദേ ഭാരതിന് മുന്നില്‍പ്പെട്ട് വയോധികന്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

Follow Us:
Download App:
  • android
  • ios