Asianet News MalayalamAsianet News Malayalam

ലോക കേരള സഭാ സമ്മേളനം സൗദിയിൽ, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് അനുമതി തേടി

അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിൻറെ അനുമതിക്കായി കേന്ദ്രത്തിന് അപേക്ഷ നൽകി.

loka kerala sabha in saudi arabia cm of kerala pinarayi vijayan and ministers seeks permission for foreign visit apn
Author
First Published Sep 18, 2023, 7:42 AM IST

തിരുവനന്തപുരം : വീണ്ടും ലോക കേരള സഭക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വിദേശത്തേക്ക്. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി. ലണ്ടൻ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു സൗദി സമ്മേളനം. 

ലോക കേരള സഭ ഈ വർഷം രണ്ട് മേഖലാ സമ്മേളനങ്ങളായിരുന്നു പ്രഖ്യാപിച്ചത് അമേരിക്കൻ സമ്മേളനം കഴിഞ്ഞു. ഇനി ഒക്ടോബറിൽ സൗദി മേഖലാ സമ്മേളനം നടക്കുക. ഒപ്പം കേരളത്തിലെ സമ്മേളനവും വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരളസഭക്ക് രണ്ട് മാസം മുമ്പ് രണ്ടര കോടി അനുവദിച്ച് സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. മേഖലാസമ്മേളനം, യാത്ര, പരസ്യപ്രചാരണം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. മേഖല സമ്മേളനത്തിന്‍റെ പബ്ളിസിറ്റി, യാത്ര, ഭക്ഷണം എന്നിവക്ക് 50 ലക്ഷം, ലോക കേരള സഭാ നിർദ്ദേശം നടപ്പാക്കാൻ വിദഗ്ധരെ കണ്ടുവരാനും പ്രചാരണത്തിനും ഒന്നരക്കോടി, വെബ് സൈറ്റ്, പരിപാലനും ഓഫീസ് ചെലവ് എന്നിവക്കും 50 ലക്ഷം എന്നിങ്ങനെയാണ് രണ്ടരക്കോടി അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം ഞെരുങ്ങുന്നതിനിടെയാണ് പണം അനുവദിച്ചത്.

asianet news

 

 

 

 

Follow Us:
Download App:
  • android
  • ios