ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാര്‍ത്തകൾ
1- ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ്: വിധിയിൽ ഉറച്ച് ലോകായുക്ത, റിവ്യു ഹർജി തള്ളി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുൾ ബെഞ്ചിന് വിട്ടത് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണെന്ന് ലോകായുക്ത. വിധിയിൽ പുനപരിശോധന ആവശ്യപ്പെട്ട് പരാതിക്കാരൻ സമർപ്പിച്ച ഹർജി ലോകായുക്ത ഇന്ന് വിശദമായി വാദം കേട്ട ശേഷം തള്ളി.
പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ഖർഗെയുടെ വസതിയിൽ വെച്ചാണ് നിതീഷ് കുമാറും തേജസ്വി യാദവും രാഹുൽ ഗാന്ധിയും ചർച്ച നടത്തിയത്. ചർച്ച ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
എലത്തൂരിലെ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയുമായി കണ്ണൂർ റെയിൽ വെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് പൊലീസിന്റെ തെളിവെടുപ്പ് നടക്കുന്നത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാൾ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇയാളിൽ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ചിന്നക്കനാലിൽ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടിൽ കേരള ഹൈക്കോടതി. എവിടെ വിടണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും പറഞ്ഞു.
6- മോദി പരാമർശം: കോടതിയിൽ ഹാജരാകാൻ സമയം നീട്ടി ചോദിച്ച് രാഹുൽ ഗാന്ധി; പറ്റ്ന കോടതിയിൽ അപേക്ഷ നൽകി
മോദി പരാമർശത്തെ തുടർന്നുണ്ടായ മാനനഷ്ടകേകസിൽ കോടതിയിൽ ഹാജരാകാൻ സമരം നീട്ടി ചോദിച്ച് രാഹുൽ ഗാന്ധി. പട്ന കോടതിയിൽ രാഹുൽ അപേക്ഷ നൽകി. ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയുടെ പരാതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകാൻ കോടതി ആവശ്യപ്പെട്ടിരിരുന്നു.
താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. കാസർഗോഡ് നിന്നാണ് കാർ കണ്ടെത്തിയത്. സംഘത്തിലെ ആളുകൾ ഉപയോഗിച്ച കാർ എന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് ഈ കാർ ആണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഹാജറ കൊല്ലരുക്കണ്ടി (50 ) കിണറ്റിൽ വീണ് മരിച്ചു. വനിതാ ലീഗ് നേതാവായ ഹാജറ കൊല്ലരുക്കണ്ടി വീട്ടിന് പിറകുവശത്തുള്ള കിണറ്റിലാണ് വീണ് മരിച്ചത്.
അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ ഒരാഴ്ചക്കുള്ളിൽ തീരുമാനിക്കണമെന്ന് ഹൈക്കോടതി അറിയിച്ചതിന് പിന്നാലെ പ്രതിഷേധം അറിയിച്ച് വാഴചാൽ ഊര്. ഏത് കോടതി പറഞ്ഞാലും അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് വാഴചാൽ ഊര് മൂപ്പത്തി ഗീത പറഞ്ഞു.
ഐപിഎൽ സീസൺ ആരംഭിച്ചതോടെ കേരളത്തിലാകെ സഞ്ജു സാംസൺ മയമാണ്. ഒരു മലയാളി ഐപിഎൽ ടീമിനെ നയിക്കുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾക്കായി നിരവധി പേർ കാത്തിരിക്കുന്നത്. ഇപ്പോൾ അഴിമതിക്കാരെ പിടികൂടുന്നതിനായി ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് കേരള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലും സഞ്ജു സാംസണിന്റെ ഒരു മിന്നൽ ക്യാച്ചാണ് ഉള്ളത്.
