Asianet News MalayalamAsianet News Malayalam

പരീക്ഷയെഴുതണോ? നാട് ചുറ്റണം‌, വെട്ടിലായി ഐക്കർ പരീക്ഷയ്ക്ക് അപേക്ഷിച്ച കുട്ടികൾ

200-300 കിലോമീറ്റർ ദൂരെ പരീക്ഷാ കേന്ദ്രം അനുവദിച്ച പുറമേ പുലർച്ചെ ഏഴരയോടെ തന്നെ അവിടെ എത്തിച്ചേരണമെന്നും കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

Long distance centers for ICAR entrance exam students in trouble
Author
First Published Sep 12, 2022, 11:18 AM IST

കോഴിക്കോട് : അഗ്രികൾച്ചർ കോഴ്സുകളുടെ പ്രവേശനത്തിനായി നടത്തുന്ന ഐക്കർ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ച കുട്ടികൾ വെട്ടിലായി. കോഴിക്കോട്ടെ അപേക്ഷകർക്ക് എറണാകുളത്തും എറണാകുളത്തെ അപേക്ഷകർക്ക് തിരുവനന്തപുരത്തുമാണ് പരീക്ഷാ സെൻറർ അനുവദിച്ചിരിക്കുന്നത്. മറ്റൊരു ദേശീയ പരീക്ഷയിലും ഇല്ലാത്ത വിധമാണ് അപേക്ഷകരായ വിദ്യാർഥികളെ ഇന്ത്യൻ അഗ്രികൾച്ചർ കൗൺസിൽ നെട്ടോട്ടമോടിക്കുന്നത്.

ഈ മാസം 13 മുതൽ 17 വരെ ആണ് പരീക്ഷ. നീറ്റ്  JEE അടക്കമുള്ള സുപ്രധാന പരീക്ഷകൾക്കെല്ലാം അപേക്ഷകർ ആവശ്യപ്പെട്ട ജില്ലയിൽ പരീക്ഷ കേന്ദ്രം അനുവദിച്ചിരുന്നു. എന്നാൽ ഐക്കർ പരീക്ഷ എഴുതുന്ന കുട്ടികളുടെ സൗകര്യം പരിഗണിക്കാതെ നെട്ടോട്ടം ഓടിക്കുകയാണ് ഇന്ത്യൻ അ​ഗ്രികൾച്ചർ കൗൺസിൽ.

ഇതോടെ പല വിദ്യാർത്ഥികളും പരീക്ഷയിൽ നിന്ന് പിന്മാറി. 200-300 കിലോമീറ്റർ ദൂരെ പരീക്ഷാ കേന്ദ്രം അനുവദിച്ച പുറമേ പുലർച്ചെ ഏഴരയോടെ തന്നെ അവിടെ എത്തിച്ചേരണമെന്നും കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. സമീപകാലത്തൊന്നും ഒരു പരീക്ഷയിലും ഇത്രയധികം അകലെ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടില്ലെന്ന് പരിശീലന കേന്ദ്രനടത്തിപ്പുകാരും പപറയുന്നു.

എഞ്ചിനിയറിങ് എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് വിശ്വനാഥ് വിനോദ്, രണ്ടാം റാങ്ക് തോമസ് ബിജു

തിരുവനന്തപുരം: കേരളാ എഞ്ചിനിയറിങ്ങ് പ്രവേശനയ്ക്ക് ഒന്നാം റാങ്ക് നേടി ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദ്.. തിരുവനന്തപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കൊല്ലം സ്വദേശി നവ്ജ്യോത് ബി കൃഷ്ണൻ മൂന്നാം റാങ്കും തൃശൂർ സ്വദേശി ആൻ മേരി നാലാം റാങ്കും നേടി.  77005 പേർ പരീക്ഷ എഴുതിയതിൽ 58570 പേർ യോഗ്യത നേടി. 50858 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് റാങ്ക് പട്ടിക പ്രഖ്യാപിച്ചത്. റാങ്ക് ലിസ്റ്റ് പ്രഖ്യാപനത്തിന് ശേഷം റാങ്കു ജേതാക്കളെ മന്ത്രി ആർ.ബിന്ദു ടെലഫോണിൽ അഭിനന്ദനം അറിയിച്ചു. ആദ്യ 100 റാങ്ക് നേടിയവരിൽ 81 പേർ ആൺകുട്ടികളും 19 പേർ പെൺകുട്ടികളുമാണ്. എറണാകുളത്ത് നിന്ന് 21 പേരും തിരുവനന്തപുരത്തു നിന്നും 18 പേരും തൃശൂരിൽ നിന്ന് 12 പേരും ആദ്യ നൂറ് റാങ്കിൽ ഇടം നേടി. ജൂലൈ 4 നാണ് എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷ നടന്നത്. കൂടാതെ, പരീക്ഷയുടെ ഉത്തരസൂചികകൾ അതേ ദിവസം തന്നെ പുറത്തിറക്കിയിരുന്നു. ആഗസ്റ്റിലാണ് പരീക്ഷഫലം പ്രഖ്യാപിച്ചത്. 

Read More : സമയം ക്രമീകരിച്ചു പഠിച്ചു; JEE മെയിൻ 100 ശതമാനം മാർക്കിന്റെ 'സൂത്രവാക്യങ്ങൾ' പങ്കുവെച്ച് ധീരജ്

Follow Us:
Download App:
  • android
  • ios