തൃശ്ശൂരിലേക്കും പാലക്കാട് ഭാഗത്തേക്കും പോകുന്ന ലോറികൾ ആണ് കുതിരാനില്‍ കൂട്ടിയിടിച്ചത്.

പാലക്കാട്: കുതിരാനില്‍ ലോറികള്‍ തമ്മിലില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു ലോറിയിലെ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. തൃശ്ശൂരിലേക്കും പാലക്കാട് ഭാഗത്തേക്കും പോകുന്ന ലോറികൾ ആണ് കുതിരാനില്‍ കൂട്ടിയിടിച്ചത്.

അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ലോറിയുടെ മുൻ ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona