'ലീഗ് സെക്രട്ടറി സമസ്തക്കെതിരെ വിവരക്കേട് പറയുന്നു'; പല കാര്യങ്ങളിലും കടുത്ത ഭിന്നതയെന്ന് മുക്കം ഉമര്‍ ഫൈസി
'ഹൈദരലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ ഇടതു സ്ഥാനാര്‍ത്ഥി കെഎസ് ഹംസ പറഞ്ഞ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്'.
കോഴിക്കോട്: മുസ്ലിം ലീഗും സമസ്തയും തമ്മില്‍ പല കാര്യങ്ങളിലും കടുത്ത ഭിന്നതയുണ്ടെന്ന് സമസ്ത മുഷാവറ അംഗം മുക്കം ഉമര്‍ ഫൈസി . സമസ്തയും പാണക്കാട് തങ്ങള്‍ കുടുംബവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന രീതിക്ക് ഇപ്പോള്‍ മാറ്റമുണ്ടായി. മുസ്ലിം ലീഗിന്റെ പല നിലപാടുകളും ലീഗിലെ സമസ്ത അണികളില്‍ വിഷമമുണ്ടാക്കുന്നു. ലീഗ് സെക്രട്ടറി സമസ്തക്കെതിരെ തോന്ന്യാസവും വിവരക്കേടും വിളിച്ചുപറയുന്നു. സുപ്രഭാതം പത്രം എല്‍ഡിഎഫിന്റഎ പരസ്യം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്. ഇതിന്റെ പേരില്‍ പത്രം കത്തിക്കുന്നത് എന്ത് സംസ്കാരമാണ്.
ഹൈദരലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ ഇടതു സ്ഥാനാര്‍ത്ഥി കെഎസ് ഹംസ പറഞ്ഞ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ഉത്തരവാദപ്പെട്ടവര്‍ ഇതേക്കുറിച്ച് എന്തു കൊണ്ട് വിശദീകരണം നല്‍കുന്നില്ലെന്നും ഉമര്‍ ഫൈസി ചോദിച്ചു.