വലിയ ശബ്ദം കേട്ടതോടെ പൊട്ടിത്തെറിയാണെന്ന് കരുതി യാത്രക്കാർ പരിഭ്രാന്തരായി. പുക ഉയർന്നതോടെ ഉടൻ തന്നെ ട്രെയിൻ നിർത്തി പ്രശ്നം പരിഹരിച്ചു.

ആലപ്പുഴ: ആലപ്പുഴ - ധൻബാദ് എക്സ്പ്രസിൽ ബ്രേക്കിങ് സിസ്റ്റത്തിൽ നിന്ന് പുക ഉയർന്നു. ബ്രേക്കിന്‍റെ റബ്ബർ ബുഷിൽ നിന്നാണ് പുക ഉയർന്നത്. ട്രെയിൻ നിർത്തിയിട്ട് പ്രശ്നം പരിഹരിച്ച ശേഷം യാത്ര തുടർന്നു. വലിയ ശബ്ദം കേട്ടെന്ന് യാത്രക്കാർ പറഞ്ഞു. ട്രെയിൻ ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് മാരാരിക്കുളം എത്തുന്നതിന് മുൻപാണ് സംഭവം.

രാവിലെ ആറ് മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് സംഭവം. വലിയ ശബ്ദം കേട്ടതോടെ പൊട്ടിത്തെറിയാണെന്ന് കരുതി യാത്രക്കാർ പരിഭ്രാന്തരായി. പുക ഉയർന്നതോടെ ഉടൻ തന്നെ ട്രെയിൻ നിർത്തി പ്രശ്നം പരിഹരിച്ച് ട്രെയിൻ യാത്ര തുടർന്നു.