ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ വിവിധ തസ്തികകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ. കേരളത്തിലെ ആലപ്പുഴ, കോട്ടക്കൽ, കണ്ണൂർ എന്നിവിടങ്ങളിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം.  

കൊച്ചി: മിഡിൽ ഈസ്റ്റിലേക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി ലുലു ഗ്രൂപ്പ്. കാഷ്യർ, സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോംഗർ കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കേഴ്സ്, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എന്നീ തസ്തികകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികളെയാണ് ക്ഷണിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം നടക്കുക. അപേക്ഷകർ വിശദമായ ബയോഡേറ്റയും പാസ്പോര്‍ട്ടിന്‍റെ കളർകോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന്‍റെ അസൽ കോപ്പിയും പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതണം.

സെയില്‍സ്മാന്‍/കാഷ്യർ തസ്തിക

പ്ലസ് ടു യോഗ്യതയുള്ള 20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സെയില്‍സ്മാന്‍, കാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കാം. ​ഗാർമെന്റ്, സാരി, ഫുട് വെയർ, ഇലക്ട്രോണിക്സ്, ഹൗസ്ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലയിൽ പരിചയസമ്പന്നരായവർക്ക് മുൻ​ഗണന.

ഹെവി, ലൈറ്റ് ഡ്രൈവർ

യുഎഇ അല്ലെങ്കിൽ കെ.എസ്.എയിലെ വാലിഡായ ഡ്രൈവിങ്ങ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം.

അഭിമുഖത്തിന്‍റെ തീയതിയും സ്ഥലവും

ആലപ്പുഴ വി.സി.എസ്.ബി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിലാണ് ആലപ്പുഴയിലെ അഭിമുഖം. ഈ മാസം 30 ന് ( 30-6-2026) ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കാളിയാകാം.

കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ അടുത്ത മാസം രണ്ടിന് (02-7-2026 വ്യാഴാഴ്ച ) രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ ഉദ്യോ​ഗാർത്ഥികൾക്ക് പങ്കെടുക്കാം.

കണ്ണൂർ ജില്ലയിൽ ലുലു ​ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്ക് ഇൻ ഇന്റർവ്യു താണ ദിനേശ് ഓഡിറ്റോറിയത്തിൽ അടുത്ത മാസം നാലിന് (04-07-2026-ശനിയാഴ്ച) നടക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് അഭിമുഖം.കൂടുതൽ വിവരങ്ങൾക്കായി +91 7594054655, +91 7593812223, +91 7593812225 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.