കെ.എം ഷാജിയുടെ ആഡംബര കാർ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. പശു ചത്താലും മോരിലെ പുളി പോകില്ലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപമെന്ന് സലാം

​ദില്ലി: മന്ത്രി കെഎം ഷാജിയുടെ ആഢംബര കാർ യാത്രാ വിവാ​ദത്തിൽ പ്രതികരണവുമായി മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. പശു ചത്താലും മോരിലെ പുളി പോകില്ലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം. ഷാജിയുടെ വണ്ടി കേടായതുകൊണ്ട് വർക്ക്ഷോപ്പിൽ കൊടുത്തപ്പോഴാണ് മറ്റൊരു വണ്ടി നോക്കിയത്. ആക്ഷേപം ഉയർന്നപ്പോൾ തിരിച്ചുകൊടുത്തു. ഷാജിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ല. പിണറായിയുടെ മാതൃക വിദേശപര്യടനത്തിൽ എന്തായാലും കാട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു.

വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണം എല്ലാവരും ആലോചിക്കണം. പാർട്ടികളും ആലോചിക്കണമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രാ വിവാദത്തിലും പിഎംഎ സലാം പ്രതികരിച്ചു. മുൻ സർക്കാരിൻ്റെ കാലത്ത് ലക്ഷങ്ങൾ കൊടുത്ത് ഹെലികോപ്റ്റർ വെറുതെ കിടന്നില്ലേയെന്നായിരുന്നു മറുപടി. പിണറായിക്കും റിയാസിനുമെതിരായ പ്രാഥമികാനേഷണത്തിൽ ആർക്കെതിരെയും വിദ്വേഷമില്ലെന്നായിരുന്നു സലാമിൻ്റെ മറുപടി. ഒരു ലൂപ്പ് ഹോളുമില്ലാതെ അന്വേഷണം നടക്കട്ടെ. ആരോടും പ്രതികാരത്തിനില്ല. ഇഡിയേയും പൂർണവിശ്വാസമില്ല. ഇഡി കത്ത് നൽകിയാൽ അന്വേഷിച്ചേ നടപടിയുണ്ടാകൂ. യുഡിഎഫ് നേതാക്കൾക്കെതിരെ വന്നാലും അന്വേഷണം നടക്കുമെന്നും പിഎംഎ സലാം പറഞ്ഞു.