യോജിച്ച സമരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രതികരണങ്ങൾ പ്രതീക്ഷിക്കണ്ട എന്നും ബേബി പറഞ്ഞു. പാർട്ടി പരിപാടികളിൽ പറയാനുള്ളത് അങ്ങനെ പറയുമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ബിജെപി പ്രചരണം ആശയക്കുഴപ്പം ഉണ്ടാക്കാനെന്നും എംഎ ബേബി പ്രതികരിച്ചു. മോദി സംസ്ഥാനങ്ങൾ സന്ദർശിച്ചതിനെക്കാൾ കൂടുതൽ പോയത് വിദേശത്തേക്ക് എന്ന് പറഞ്ഞ എംഎ ബേബി മണിപ്പൂർ കത്തുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദിയെന്നും വിമർശിച്ചു. എങ്ങനെ സമരം കൊണ്ടുപോകണമെന്ന് പാർട്ടികളുടെ താൽപര്യമാണ്. ഇന്ത്യാസഖ്യം യോജിച്ചാണ് സമരരംഗത്തുള്ളത്. യോജിച്ച സമരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രതികരണങ്ങൾ പ്രതീക്ഷിക്കണ്ട എന്നും ബേബി പറഞ്ഞു. പാർട്ടി പരിപാടികളിൽ പറയാനുള്ളത് അങ്ങനെ പറയുമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.