സമ്പർക്കത്തിലൂടെയാണ് എം എ ബേബിക്ക് രോഗം ബാധിച്ചത്. കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹം ഇന്ന് ആശുപത്രി വിട്ടു. 

തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കൊവിഡ് നെഗറ്റീവായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു എം എ ബേബി. സമ്പർക്കത്തിലൂടെയാണ് എം എ ബേബിക്ക് രോഗം ബാധിച്ചത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹം ഇന്ന് ആശുപത്രി വിട്ടു. ഭാര്യ ബെറ്റിയും നേരത്തെ കൊവിഡ് മുക്തയായിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1238 പേർ ഇന്ന് രോഗമുക്തി നേടി. 1081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 95 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 39 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 88 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 11 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.