നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് യൂസഫലി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെ മാസ്കുകളുടെ ക്ഷാമം പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഒരു ലക്ഷം മാസ്കുകൾ എത്തിക്കും. ദില്ലിയിൽ നിന്നാണ് മാസ്കുകൾ എത്തിക്കുന്നത്. വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 

നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് യൂസഫലി അറിയിച്ചിരുന്നു. കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മാത്രം 24 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് 12 പേർക്കും എറണാകുളത്ത് മൂന്ന് പേർക്കും തിരുവനന്തപുരം, തൃശ്ശൂർ മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർ വീതവും പാലക്കാട് ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Also Read: സംസ്ഥാനത്ത് ഇന്ന് 24 കൊവിഡ് ബാധിതര്‍; കാസര്‍കോട്ട് 12 പേര്‍, 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ