ഇന്നലെ രാത്രി മുസ്ലീം ലീഗ് നേതാക്കൾ ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീര്‍പ്പിന് ധാരണയായ്. എംഎസ്എഫ് നേതാക്കളെ ലീഗ് മാറ്റി നിർത്തും ഹരിത വനിത കമ്മീഷന് നൽകിയ പരാതിയും പിൻവലിക്കുമെന്നാണ് ഒത്തുതീർപ്പ് ധാരണം. 

കോഴിക്കോട്: ഹരിതയുടെ പരാതികളിൽ പരിഹാരമായെന്ന് എം കെ മുനീർ. ഹരിതയ്ക്ക് നീതി വൈകില്ല. നേതൃത്വം വിശദമായ ചര്‍ച്ച നടത്തിയെന്നും നടപടികള്‍ ലീഗ് ജനറല്‍ സെക്രട്ടറി അറിയിക്കുമെന്നും എം കെ മുനീര്‍ പറഞ്ഞു. ഇന്നലെ രാത്രി മുസ്ലീം ലീഗ് നേതാക്കൾ ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീര്‍പ്പിന് ധാരണയായ്. എംഎസ്എഫ് നേതാക്കളെ ലീഗ് മാറ്റി നിർത്തും ഹരിത വനിത കമ്മീഷന് നൽകിയ പരാതിയും പിൻവലിക്കുമെന്നാണ് ഒത്തുതീർപ്പ് ധാരണം. 

എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസുമായും ഹരിത സംസ്ഥാന ഭാരവാഹികളുമായി മലപ്പുറത്ത് ലീഗ് ഓഫീസിൽ വച്ചായിരുന്നു ഇന്നലെ ചർച്ച നടത്തിയത്. എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം നേതാക്കളോട് ഹരിത ആവർത്തിച്ചു. ആദ്യം വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ഹരിതയോട് ആവശ്യപ്പെട്ടു. ഒടുവിൽ സമവായത്തിലെത്തുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.