തിരുവനന്തപുരം: വികസനത്തിൻ്റെ പേരിൽ വോട്ടു ചോദിക്കുന്ന ഇടതു മുന്നണിക്ക് മുഖ്യമന്ത്രിയെ പ്രചരണത്തിന് ഇറക്കാൻ ഭയമാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഊരാളുങ്കൽ സൊസൈറ്റിക്ക് വർക്കുകൾ കൊടുക്കന്നത് അഴിമതിക്കാണ്. എല്ലാ കറാറുകളും ടെണ്ടർ പോലും ഇല്ലാതെയാണ് ഊരാളുങ്കലിന് നൽകിയത്. ഇതിനെല്ലാം പിന്നിലെ ഇടനിലക്കാരൻ സി.എം രവീന്ദ്രനാണ്. 

കള്ളപ്പണമിടപാട് അടക്കം ഇതിൽ നടന്നു. രവീന്ദ്രൻ്റെ രോഗം വോട്ടെടുപ്പ് കഴിയും വരെ മാറില്ലെന്നും ഹസ്സൻ ആരോപിച്ചു. ആർ എസ് എസിൻ്റെ ശബ്ദമാണ് എ വിജയരാഘവനെനനും യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല വിശ്വാസ പ്രശ്നത്തിൽ നിയമനിർമ്മാണം നടത്തുമെന്നും ഹസ്സൻ പറഞ്ഞു.