ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന വേദിയിലാണ് ഹസ്സന്‍ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.  

കാസര്‍കോട്: എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. വിജയരാഘവന്‍ ഹിന്ദുമുന്നണിയുടെ കണ്‍വീനറാണോയെന്നായിരുന്നു ഹസ്സന്‍റെ ചോദ്യം. ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന വേദിയിലാണ് ഹസ്സന്‍ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. 

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസ‍ർകോട്ടെ കുമ്പളയിൽ തുടങ്ങി. മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായ ഉമ്മൻ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനത്തിന് മുൻപായി ​ഗസ്റ്റ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ 14 ജില്ലകളിലൂടേയും ഐശ്വര്യകേരളയാത്രയുടെ ഭാ​ഗമായി ചെന്നിത്തലയും നേതാക്കളും സഞ്ചരിക്കും.