അനിലിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചിരുന്നു. അതിനെ പരസ്യമായി എതിർക്കുമെന്നാണ് അന്ന് എ കെ ആന്റണി പറഞ്ഞത്. അനിലിന് വേണ്ടി പദവിക്കായി ഒരിക്കലും ആന്റണി ശ്രമിച്ചില്ലെന്നും  എം എം ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന്റ പേരിൽ എ കെ ആന്റണിക്കെതിരായ സൈബർ ആക്രമണം നിർത്തണമെന്ന് എം എം ഹസ്സൻ. മകൻ ബിജെപിയിൽ പോയതിന് ആന്റണിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും എം എം ഹസ്സന്‍ കുറ്റപ്പെടുത്തി. അനിൽ ആന്റണിയെ ഐടി കൺവീനർ ആക്കിയപ്പോൾ ആന്റണി എതിർത്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായിരിക്കെ അനിലിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാൻ ശ്രമിച്ചു. അതിനെ തുറന്ന് എതിർക്കും എന്നാണ് അന്ന് എ കെ ആന്റണി പറഞ്ഞത്. അനിലിന് വേണ്ടി പദവിക്കായി ഒരിക്കലും ആന്റണി ശ്രമിച്ചില്ലെന്നും എം എം ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

YouTube video player