പത്തനംതിട്ട: കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എം എം മണിയുടെ തലയ്ക്ക് പരിക്ക്. ഇടത് സ്ഥാനാർത്ഥി അഡ്വ. കെ യു ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിനിടെ ചിറ്റാറിൽ വച്ച് ഒരു വീടിന്‍റെ ഗേറ്റ് തട്ടിയാണ് മന്ത്രിയുടെ  തലയ്ക്ക് പരിക്കേറ്റത്. ഇതേ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എം എം മണി ചികിത്സ തേടി. എന്നാൽ പരിക്ക് നിസാരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.