Asianet News MalayalamAsianet News Malayalam

വീണ്ടും ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകന്‍

കേസ് നടപടികള്‍ നീളുക സ്വഭാവികമാണ്. എന്‍ഐഎയുടെ ഇതുവരെയുള്ള നടപടികള്‍ നിയമപരമെന്നും ശിവശങ്കറിന്‍റെ അഭിഭാഷകന്‍ 

m sivasankar advocate says nia did not give notice to again question him
Author
trivandrum, First Published Jul 28, 2020, 9:18 PM IST

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളാതെ അഭിഭാഷകന്‍ എസ് രാജീവ്. എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ശിവശങ്കറിന്‍റെ മൊഴി ഒപ്പിട്ട് വാങ്ങി. കേസ് നടപടികള്‍ നീളുക സ്വഭാവികമാണ്. എന്‍ഐഎയുടെ ഇതുവരെയുള്ള നടപടികള്‍ നിയമപരമെന്നും ശിവശങ്കറിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. 

പത്തരമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചത്. പത്ത് ദിവസത്തിന് ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കിട്ടിയശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‍തത്. രാവിലെ പത്ത് മണിക്കാണ് ശിവശങ്കറിനെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. ചോദ്യംചെയ്യലിന് ശേഷം കൊച്ചി എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. 
 

Follow Us:
Download App:
  • android
  • ios