തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്റ്റഡിയിൽ. എൻ‌‍ഫോഴ്സ്മെന്റാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 

ശിവശങ്കർ ചികിത്സയിലായിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെത്തിയാണ് ഇഡി ഉദ്യോ​ഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യഹർജികൾ തള്ളിയതിന് തൊട്ടുപിന്നാലെ ഉദ്യോ​ഗസ്ഥർ ആശുപത്രിയിലെത്തി സമൻസ് കൈമാറുകയും ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിലേക്കാണ് കൊണ്ടുപോയത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.