Asianet News MalayalamAsianet News Malayalam

'വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു'; കുറിപ്പുമായി എം സ്വരാജ് 

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠ ഇന്നാണ് ന‌ടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സ്വരാജിന്റെ കുറിപ്പ്. 

M Swaraj Facebook post on Ayodhya ram temple pran prathista prm
Author
First Published Jan 22, 2024, 10:44 AM IST

തിരുവനന്തപുരം: വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടെന്നും രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും  അപഹരിച്ചെന്നും അദ്ദേഹം കുറിച്ചു. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റിയെന്നും സ്വരാജ് കുറിച്ചു. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠ ഇന്നാണ് ന‌ടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സ്വരാജിന്റെ കുറിപ്പ്. 

ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ 

അപഹരിക്കപ്പെട്ട ദൈവം .. 
വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . .  
രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും  അപഹരിച്ചു. 
ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ
അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി. 

Latest Videos
Follow Us:
Download App:
  • android
  • ios