പാർട്ടി നൽകിയ കരുത്താണ് ശൈലജയെ മികച്ച മന്ത്രിയാക്കിയതെന്നും ശൈലജയുടെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും പറയുന്നു പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി.

കണ്ണൂർ‍: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ കെ ശൈലജയെ മാറ്റി നിർത്തിയതിനെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. 2016ൽ കെ കെ ശൈലജയും പുതുമുഖമായിരുന്നുവെന്നാണ് എം വി ജയരാജന്‍റെ ഓർമ്മപ്പെടുത്തൽ. പരിചയം ഇല്ലാത്തതിനാൽ ആരോഗ്യവകുപ്പ് വേണ്ടെന്ന് ശൈലജ കോടിയേരിയോട് പറഞ്ഞു, അപ്രധാനമായ വകുപ്പ് മതിയെന്ന് പറഞ്ഞപ്പോൾ കോടിയേരിയാണ് ഊർജം പക‍ർന്നത്. എം വി ജയരാജൻ പറയുന്നു. 

പാർട്ടി നൽകിയ കരുത്താണ് ശൈലജയെ മികച്ച മന്ത്രിയാക്കിയതെന്നും ശൈലജയുടെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും പറയുന്നു പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി. ശൈലജയെ പൊലെ തന്നെ ഇ പി ജയരാജനും, തോമസ് ഐസക്കും, ടി പി രാമകൃഷ്ണനുമെല്ലാം മികച്ച മന്ത്രിമാരായിരുന്നുവെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു. വ്യക്തികൾ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണെന്നാണ് മുതിർന്ന പാർട്ടി നേതാവിന്റെ ഓർമ്മപ്പെടുത്തൽ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona