കണ്ണൂര്‍: ആന്തൂർ നഗരസഭയിലെ ആറിടത്ത് പ്രതിപക്ഷ സ്ഥാനാർത്ഥികൾ നോമിനേഷൻ കൊടുക്കാത്തത് മത്സരിക്കാന്‍ ആളില്ലാത്തത് കൊണ്ടെന്ന് എം വി ജയരാജന്‍. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ 15 ഡിവിഷനുകളിലാണ് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ നഗരസഭയിൽ ആറിടത്തും മലപ്പട്ടം പഞ്ചായത്തിൽ 5 വാർഡുകളിലും നോമിനേഷൻ നൽകാൻ എതിരാളികൾ എത്തിയില്ല. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ 9, 11 വാർഡുകളിലും കോട്ടയം മലബാർ പ‌ഞ്ചായത്തിലെ മൂന്നാം വാർഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാർഡിലും സിപിഎം വോട്ടെടുപ്പിന് മുമ്പേ വിജയികളായി.