''ഒരു ക്ലീൻ സ്ലേറ്റിൽ നിന്നാണ് ഉമ്മൻചാണ്ടി തുടങ്ങിയത്. വിഴിഞ്ഞത്തിന്റെ പേരിൽ ഒരുപാട് പഴി കേട്ടയാളാണ് അദ്ദേഹം. ഈ പദ്ധതിയുടെ പേരിൽ ജൂഡീഷ്യൽ അന്വേഷണമടക്കം അദ്ദേഹം നേരിട്ടു''.

തിരുവനന്തപുരം: ഉദ്ഘാടന വേളയിലും വിഴിഞ്ഞം രാഷ്ട്രീയ അവകാശ വാദപ്രതിവാദങ്ങൾ. വിഴിഞ്ഞത്തെ ആദ്യ മദർഷിപ്പിനെ സ്വീകരിക്കുന്ന വേളയിൽ, വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് പ്രത്യേകം പരാമർശിച്ച് കോവളം എംഎൽഎ എം വിൻസന്റ്. ജീവിച്ചിരുന്നെങ്കിൽ ഇന്ന് വിഴിഞ്ഞം ഉദ്ഘാടന വേളയിൽ ഏറ്റവും സന്തോഷിക്കുക ഉമ്മൻ ചാണ്ടിയായേനെയെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.

ഒരു ക്ലീൻ സ്ലേറ്റിൽ നിന്നാണ് ഉമ്മൻചാണ്ടി തുടങ്ങിയത്. വിഴിഞ്ഞത്തിന്റെ പേരിൽ ഒരുപാട് പഴി കേട്ടയാളാണ് അദ്ദേഹം. ഈ പദ്ധതിയുടെ പേരിൽ ജൂഡീഷ്യൽ അന്വേഷണമടക്കം അദ്ദേഹം നേരിട്ടു. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ വേർതിരിവ് പാടില്ലെന്നും എം വിൻസന്റ് ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങിൽ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതിനെയും എം വിൻസന്റ് വിമർശിച്ചു. ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവും വേണമായിരുന്നു.വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീതിരിവ് പാടില്ല. ഈ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വേദിയിലിരുത്തി വിൻസന്റ് ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖം; ഈ ചരിത്ര നിമിഷം ഉമ്മൻ ചാണ്ടിയുടെ ആത്മസമർപ്പണം ഓർക്കാതെ പൂർത്തിയാകില്ലെന്ന് സ്പീക്കർ