''വര്‍ഗീയതയിലെ നിലപാടില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ല. ഹിന്ദുവാദം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ വോട്ട് തേടുന്നത്''.
ദില്ലി: കോണ്‍ഗ്രസ് (Congress)സഹകരണ നിലപാടില്‍ പിണറായി വിജയനെ (Pinarayi Vijayan) അടക്കം തള്ളി സിപിഎം (CPM) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നിന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ പൊളിറ്റ് ബ്യൂറോ അംഗം (CPM Politburo) എംഎ ബേബി (M A Baby). കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഹകരണം വേണ്ടെന്നത് തന്നെയാണ് പിബിയിലെ ഏകാഭിപ്രായമെന്ന് എംഎ ബേബി (MA Baby) വിശദീകരിച്ചു.
കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് പിബിയില്‍ നിലപാടെടുത്ത പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍ പിള്ള തുടങ്ങിയ നേതാക്കളെ തള്ളി സിതാറാം യെച്ചൂരി പക്ഷം മേല്‍ക്കൈ നേടിയെന്ന റിപ്പോര്‍ട്ടിനെതിരെയാണ് എംഎ ബേബി രംഗത്തെത്തിയത്. എംഎ ബേബിക്കൊപ്പം, കോടിയേരി ബാലകൃഷ്ണന്‍ മണിക് സര്‍ക്കാര്‍, നീലോല്‍പല്‍ ബസു തുടങ്ങി പത്ത് പേരുടെ പിന്തുണ കോൺഗ്രസ് പിന്തുണയിൽ യെച്ചൂരിക്ക് കിട്ടിയപ്പോള്‍ ആറ് പേര്‍ മാത്രമേ കാരാട്ടിനൊപ്പം നിന്നുള്ളൂവെന്നും റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.
''വര്‍ഗീയതയിലെ നിലപാടില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ല. ഹിന്ദുവാദം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ വോട്ട് തേടുന്നത്''. വര്‍ഗീയതയോട് സന്ധി ചെയ്യേണ്ട എന്ന പാര്‍ട്ടി നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നുമാണ് പിബി വ്യക്തമാക്കുന്നത്. അതിനാല്‍ ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്നും സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നുമാണ് പിബി നിലപാടിലാണ് യോഗം അവസാനിച്ചതെന്നുമാണ് നേതാക്കള്‍ പറയുന്നത്.

