തിരുവനന്തപുരം: പാർട്ടി അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്നത്തിൽപ്പെട്ടാൽ പരിഹാരം കാണേണ്ടത് അവർ തന്നെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായി ബിഹാർ സ്വദേശിയായ യുവതി നൽ‌കിയ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിലാണ് എം എ ബേബിയുടെ പരാമർശം. 

ബിനോയ് കോടിയേരി പാർട്ടി അംഗമല്ലാത്തതിനാൽ ഇക്കാര്യം പാർട്ടി പരിശോധിക്കേണ്ടതില്ല. എല്ലാ കാര്യങ്ങൾക്കും കോടിയേരി മറുപടി നൽകിയിട്ടുണ്ട്. ഇനിയും മാധ്യമ പ്രവർത്തകർക്ക് സംശയങ്ങളുണ്ടെങ്കിൽ കോടിയേരി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.