നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. മുന്‍ രാഷ്ട്രപതിയും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥനും മന്ത്രിയും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്തു.

തൃശൂര്‍: ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എംഎ യൂസഫലിയുടെ പിതൃസഹോദര പുത്രനും ലുലു ഗ്രൂപ്പ് ഡയറക്ടറുമായ എംഎ സലീമിന്‍റെയും സഫീറ സലീമിന്‍റെയും മകൾ നൗറിന്‍ വിവാഹിതയായി. മലപ്പുറം മഞ്ഞളാംകുഴി ഹൗസിൽ മഞ്ഞളാംകുഴി അബ്ദുള്ളയുടെയും ബീനയുടെയും മകൻ ആബിദാണ് വരന്‍. 

തൃശൂര്‍ ഹയാത്ത് റീജൻസി കൺവെൻഷൻ സെന്‍ററിൽ നടന്ന വിവാഹത്തിൽ എംഎ യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു. നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. മുന്‍ രാഷ്ട്രപതിയും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥനും മന്ത്രിയും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്തു. യുഎഇ പ്രസിഡന്‍റിന്‍റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ്മി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ വിവാഹ ചടങ്ങിൽ കാർമികത്വം വഹിച്ചു. 

Read Also -  ആദരവും പിന്തുണയും; ദുബൈയിൽ ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര്, ലൈസന്‍സിലും പേര് മാറ്റും

യുഎഇ. സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക്ക് അൽ മാരി, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്​വി, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, റവന്യൂ മന്ത്രി കെ രാജൻ, വി അബ്ദുൾ വഹാബ് എം.പി, ബെന്നി ബെഹനാൻ എംപി, പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ, വികെ ശ്രീകണ്ഠൻ എം.പി, ഹാരിസ് ബീരാൻ എംപി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻമന്ത്രിമാരായ വി.എസ് സുനിൽകുമാർ, മഞ്ഞളാംകുഴി അലി, ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, എംടി രമേശ്, വ്യവസായ പ്രമുഖരായ ഗോകുലം ഗോപാലൻ, മലബാർ ഗ്രൂപ്പ് എംഡി എം.പി അഹമ്മദ്, ഷംലാൽ അഹമ്മദ്, ജോയ് ആലുക്കാസ്, കല്യാൺ സിൽക്സ് എംഡി ടി.എസ് പട്ടാഭിരാമൻ, കല്യാൺ ജൂവല്ലേഴ്സ് എം.ഡി ടിഎസ് കല്യാണരാമൻ, സിനിമാ മേഖലയിൽ നിന്നും രജനികാന്ത് , ലത രജനികാന്ത്, ശരത്കുമാർ, രാധിക ശരത്കുമാർ, ടൊവിനോ തോമസ്, ജോജു ജോർജ്, ജഗദീഷ്, മേജർ രവി, നന്ദലാൽ , കൃഷ്ണമൂർത്തി, കൈലാഷ്, ഷെയ്ൻ നിഗം എന്നിവരടക്കം നിരവധി പ്രമുഖർ വിവാഹത്തില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം