നാല് പ്രതികൾ ഒഴികെയുള്ള മറ്റ് പ്രതികള്‍ നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിട്ടും തൊണ്ടി മുതൽ ശേഖരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്താതിരുന്നതിന് പ്രത്യേക തടസ്സമൊന്നും ഇല്ലായിരുന്നുവെന്നാണ് മുന്‍ ഡിവൈഎസ്പിയുടെ വെളിപ്പെടുത്തല്‍. 

പാലക്കാട്:അട്ടപ്പാടി മധു വധക്കേസില്‍ എഫ് ഐ ആര്‍ മാനുവലായി രേഖപ്പെടുത്തിയത് വൈദ്യുതി ഇല്ലാത്തതിനാലാണെന്ന പ്രോസിക്യൂഷൻ വാദത്തിനു തിരിച്ചടി.വൈദ്യുതി പോയാലും പ്രവര്‍ത്തനക്ഷമമായ മൂന്ന് ജനറേറ്ററുകളും ബാറ്ററികളും ഉൾപ്പെടെയുള്ള ആധുനീക സജ്ജീകരണങ്ങള്‍ അഗളി പൊലീസ് സ്റ്റേഷനിലുണ്ടെന്ന് കോടതിയിൽ ഹാജരാക്കിയ പ്രോപ്പർട്ടി റജിസ്റ്റർ ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു. 

മധു വധക്കേസ് സി സി ടി എൻ എസ് ആയി റജിസ്റ്റർ ചെയ്യാൻ വൈദ്യുതി ഇല്ലായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍റെ വാദവും സാക്ഷി മൊഴികളും.എന്നാൽ കോടതിയിൽ ഹാജരാക്കിയ അഗളി പൊലീസ് സ്റ്റേഷന്‍ പ്രോപ്പർട്ടി റജിസ്റ്ററിൽ ജനറേറ്ററുകളും ബാറ്ററികളും ഉൾപ്പെടെയുണ്ട് എന്നത് വ്യക്തമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും മുൻ അഗളി ഡിവൈഎസ്പിയുമായിരുന്ന ടി.കെ.സുബ്രഹ്മണ്യനെ ക്രോസ് വിസ്താരം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വായനയ്ക്ക്:മധുവിന്റെ ജാതിയും അമ്മ മല്ലിയുടെ ജാതിയും വ്യത്യസ്തമാണെന്ന് വിചാരണ വേളയില്‍ പ്രതിഭാഗം 

ആനവായി ചെക്ക് പോസ്റ്റിലൂടെ ആൾക്കൂട്ടം മധുവിനെ പിടികൂടി കുറ്റകരമായ രീതിയിൽ കൊണ്ടു വരുന്നത് കണ്ടുവെന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴിയില്‍ ഇല്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ടി.കെ.സുബ്രഹ്മണ്യന്‍ പറഞ്ഞു. 

നാല് പ്രതികൾ ഒഴികെയുള്ള മറ്റ് പ്രതികള്‍ നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിട്ടും തൊണ്ടി മുതൽ ശേഖരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്താതിരുന്നതിന് പ്രത്യേക തടസ്സമൊന്നും ഇല്ലായിരുന്നു.മധുവിന്‍റെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാരെ രക്ഷപ്പെടുത്താൻ സാധാരണക്കാരും തൊഴിലാളികളുമായവരുടെ പേരിൽ കള്ളക്കേസ് ചുമത്തിയതല്ലേ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മുൻ അഗളി ഡിവൈഎസ്പിയുടെ മറുപടി. എസ് എം എസ് ഡിവൈഎസ്പിയായ തനിക്ക് കേസ് അന്വേഷിക്കാനുള്ള അധികാരമുള്ളതിനാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതെന്നും ടി.കെ.സുബ്രഹ്മണ്യന്‍ പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്:അട്ടപ്പാടി മധു വധക്കേസ്; എസ് ഐ പ്രസാദ് വർക്കി പൊലീസിനും മജിസ്ട്രേട്ടിനും നൽകിയ മൊഴിയിൽ വൈരുധ്യം

കൂടുതല്‍ വായനയ്ക്ക്: അട്ടപ്പാടി മധു കൊലക്കേസ്: സീൻ മഹസറിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടു പോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കൂടുതല്‍ വായനയ്ക്ക്:'റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തെറ്റുകള്‍, ആ ഏഴ് പേർ മധുവിനെ പിടിച്ചുകൊണ്ടുവന്നിട്ടില്ല': വെളിപ്പെടുത്തല്‍