ചെന്നൈ ഐഐടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി സിബിഐ രേഖപ്പെടുത്തി. സി ബി ഐ യുടെ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ ഫാത്തിമയുടെ കൊല്ലത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഫാത്തിമ മരിച്ച് ഒരു വർഷത്തിനു ശേഷമാണ് സിബിഐ സംഘം കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തുന്നത്. ഫാത്തിമയുടെ സഹപാഠികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നു ഉദ്യോഗസ്ഥർ അറിയിച്ചതായി ഫാത്തിമയുടെ പിതാവ് പറഞ്ഞു. അധ്യാപകരുടെ പീഡനമാണ് ഫാത്തിമയുടെ മരണത്തിനു കാരണമെന്നാണ് കുടുംബത്തിൻ്റെ പരാതി.