തിരുവനന്തപുരം: കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ച തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മജിസ്ട്രേറ്റിന്‍റെ പരിശോധന. അൻസാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ട സ്ഥലത്താണ് പരിശോധന. മോഷണ കുറ്റത്തിന് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പൂന്തുറ സ്വദേശി അൻസാരിയെ സ്റ്റേഷനിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

അൻസാരിക്ക് മ‍ർദനമേറ്റിട്ടില്ലെന്നും ആത്മഹത്യ തന്നെയാണെന്നുമാണ് പ്രാഥമിക നിഗമനം. അതേ സമയം പ്രതിയെ സ്റ്റേഷനിൽ കൊണ്ടുവന്ന കാര്യം രേഖപ്പെടുത്താത്തതും മേൽനോട്ടത്തിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്പി ഷാനവാസാണ് തൂങ്ങിമരണം അന്വേഷിക്കുക.