തിരുവനന്തപുരം: കൊവിഡ് 19നെതിരായ പ്രതിരോധത്തിൽ കേരളത്തിൻ്റെ പിന്തുണ തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘത്തിന്റെ പ്രവർത്തന മികവിന് അദ്ദേഹം കത്തിലൂടെ നന്ദി അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷിൻ്റെ നേത്യത്വമുള്ള മെഡിക്കൽ സംഘത്തിൻ്റെ പ്രവർത്തന മികവിനാണ് ഉദ്ധവ് താക്കറെ നന്ദി അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം നേരിടാൻ മഹാരാഷ്ട്രയ്ക്ക് കേരളത്തിന്റെ സഹായം ആവശ്യമാണ്. ഇതിനായി കേരളത്തിൽ നിന്നുള്ള കൂടുതൽ വിദ​ഗ്ധരുടെ  ആരോ​ഗ്യസേവനം ആവശ്യമാണെന്നാണ് കേരളത്തിനയച്ച കത്തിൽ ഉദ്ധവ് താക്കറേ പറഞ്ഞിരിക്കുന്നത്. പ്രളയ സമയത്ത് മഹാരാഷ്ട്ര കേരളത്തിന് സഹായം നൽകിയിരുന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 

2,11,987 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിനുള്ളിൽ 5368 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് തിങ്കളാഴ്ച്ചത്തെ റിപ്പോർട്ട്. തിങ്കളാഴ്ച 204 പർ കൂടി രോ​ഗം ബാധിച്ച് മരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് മരണം 9026 ആയി. 

Read Also: "സമ്പര്‍ക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും"; സ്വര്‍ണ്ണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ...Read more at: https://www.asianetnews.com/kerala-news/shafi-parambil-against-pinarayi-vijayan-gold-smuggling-case-qd3cjg