ഗുരുവായൂര്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ സുമേഷും എല്‍ഡിഎഫ് പ്രവര്‍ത്തകരും വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. 

തൃശൂര്‍: സമൂഹ മാധ്യമങ്ങളില്‍ വ്യക്തി ഹത്യ നടത്തുന്നതായി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുടെ പരാതി. സൈബര്‍ ഡൊമിനും ഇലക്ഷന്‍ കമ്മീഷനുമാണ് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത പരാതി നല്‍കിയത്. ഗുരുവായൂര്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ സുമേഷും എല്‍ഡിഎഫ് പ്രവര്‍ത്തകരും വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മരിച്ചുപോയ അമ്മയെയെയും അവഹേളിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഗുരുവായൂരില്‍ എന്‍ഡിഎ സ്ഥാനാര്ഥിയായിരുന്ന നിവേദിതയുടെ പത്രിക തള്ളിയിരുന്നു.