Asianet News MalayalamAsianet News Malayalam

'ആഘോഷങ്ങൾ ലഹരി-മയക്കുമരുന്ന് വിമുക്തമാക്കാൻ ഒരു കൈയൊപ്പ് 'ലഹരിക്കെതിരെ പൊരുതാൻ മഹിളാ മോർച്ച


 മാരകമായ ലഹരി മരുന്നുകൾ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം അതിവേഗത്തിൽ തന്നെ മാറുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മഹിളാമോര്‍ച്ച

Mahilamorcha to organise campaign against drugs and alcohol addiction
Author
First Published Aug 29, 2022, 3:48 PM IST

തിരുവനന്തപുരം:ലഹരിക്കെതിരെ പൊരുതാൻ മഹിളാ മോർച്ചയും രംഗത്ത്. മാരകമായ ലഹരി മരുന്നുകൾ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം അതിവേഗത്തിൽ തന്നെ മാറുകയാണ്. പിടിച്ചെടുക്കുന്ന മയക്കുമരുന്നു കേസുകളുടെ വർദ്ധനവു  അതു തെളിയിക്കുന്നു. കൊക്കൈയിന്‍, എം ഡി എം എ, ഹാഷിഷ്, എല്‍ എസ് ഡി സ്റ്റാംപ് തുടങ്ങിയ  മാരകമായ ലഹരി മരുന്നുകളാണ് വിദ്യാർത്ഥികളിലും ചെറുപ്പക്കാരിലും ഉപയോഗിക്കുന്നതായി കണ്ടെത്തുന്നത്.

ലഹരിമാഫിയക്കെതിരായ ശക്തമായ പ്രവർത്തനങ്ങൾ പോലീസും എക്സൈസും നടത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കർശന നടപടികൾ ഇല്ലാതെ പലപ്പോഴും അവർക്കു ചുക്കാൻ പിടിക്കുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്.. ലഹരി മരുന്നു കേസുകളിൽ തുടരന്വേഷണം ഇല്ലാത്തതും കേരളത്തിൽ ലഹരിമാഫിയകൾക്ക് കൂടുതൽ വഴിയൊരുക്കകയാണ്. ഇത്തരമൊരു  സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ മഹിളാമോർച്ച വിവിധ സമര മാർഗങ്ങളിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും ശക്തമായ പ്രതിരോധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ജനങ്ങളിൽ മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ നടപടികൾ കൈക്കുള്ളുന്നു എന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത അറിയിച്ചു.

പ്രാരംഭ പരിപാടി എന്ന നിലയിൽ ഓഗസ്ററ് 30, 31 തീയതികളിൽ "ആഘോഷങ്ങൾ ലഹരി-മയക്കുമരുന്ന് വിമുക്തമാക്കാൻ ഒരു കൈയൊപ്പ് " എന്ന പേരിൽ പൊതുജനങ്ങളുടെ ഒപ്പു ശേഖരണവും സെപ്റ്റംബർ പത്താം തീയതി  വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു, ലഹരി- മയക്കുമരുന്ന് മാഫിയകൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കാനും , ശക്തമായ നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടു കൊണ്ട് മഹിളാ മോർച്ചയുടെ പ്രതിനിധികൾ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിവേദനം സമർപ്പിക്കുവാനുംതീരുമാനിച്ചിരിക്കുന്നതായും അവർ അറിയിച്ചു.

ലഹരിയെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ; ജനകീയ സദസ്സുകൾ സംഘടിപ്പിക്കും, മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കും

 

സംസ്ഥാനത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ഡിവൈഎഫ് ഐ. യുവാക്കൾക്കിടയിൽ ലഹരി മരുന്നുപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇടപെടലിനുള്ള നീക്കം. യുവജനങ്ങളെ ലഹരിയിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ജനങ്ങളെ അണിനിരത്തി പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് 25,000 കേന്ദ്രങ്ങളിൽ സെപ്തംബർ 1 മുതൽ 20 വരെ ജനകീയ സദസ്സുകൾ സംഘടിപ്പിക്കും. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചതായും വി.കെ.സനോജ് കോഴിക്കോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios