മേജർ രവിയും  ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിന്‍റെ  മുതിർന്ന നേതാവായ സി.രഘുനാഥും കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു. ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി.രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകിയത്.

പിണറായിക്കെതിരെ മത്സരിച്ച നേതാവ്, കോൺഗ്രസ്‌ വിട്ട സി. രഘുനാഥ് ബിജെപിയിൽ, നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും

'മോദിയുടെ ക്രിസ്മസ് വിരുന്ന് തെരഞ്ഞെടുപ്പ് ഗുണ്ട്, മണിപ്പൂർ ബിഷപ്പിനെ ക്ഷണിക്കാത്തത് എന്തുകൊണ്ട്?'

ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബിജെപി നീക്കം, ന്യൂനപക്ഷ വേർതിരിവ് തുറന്ന് കാണിക്കാൻ കോൺഗ്രസ്