തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപെട്ടത്. കമ്പി മുഴുവൻ മാറ്റാതെ കുടുങ്ങിയവരെ പുറത്തെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. നിർമ്മാണാവശ്യത്തിനുള്ള കമ്പിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. രണ്ട് പേർ ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ലോറി ഡ്രൈവറും സഹായിയുമാണ് വാഹനത്തിനടിയിൽപെട്ടിരിക്കുന്നത്. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 

തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപെട്ടത്. കമ്പി മുഴുവൻ മാറ്റാതെ കുടുങ്ങിയവരെ പുറത്തെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. പ്രദേശം സ്ഥിരം അപകട മേഖലയാണ്. ഒരാഴ്ച മുമ്പ് ഇവിടെ ലോറി മറിഞ്ഞ് ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു.