മലപ്പുറം ജില്ലാ കളക്ടറേറ്റിൽ നടന്ന വികസന സമിതി യോഗത്തിൽ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചതിന്‍റെ പേരിൽ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സര്‍ക്കാരിന്‍റെ താക്കീത്. രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് സര്‍ക്കാര്‍ നടപടി

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചതിന്‍റെ പേരിൽ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സര്‍ക്കാരിന്‍റെ താക്കീത്. മലപ്പുറം കളക്ടറേറ്റിൽ രണ്ട് വര്‍ഷം മുമ്പ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒയുടെ കയ്യടി. ഈ സംഭവത്തിലാണിപ്പോള്‍ സര്‍ക്കാരിന്‍റെ താക്കീത് ലഭിക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തിൽ ഒരു അംഗം സർക്കാർ നയത്തിനെതിരെ സംസാരിച്ചപ്പോൾ ഡിഎംഒ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെന്നാണ് ഉദ്യോഗസ്ഥനെതിരായ കുറ്റം. സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് താക്കീത്. എന്നാൽ, ഒറ്റക്ക് വാഹനം ഓടിച്ചാണ് പെട്ടെന്ന് യോഗത്തിലേക്ക് വന്നതെന്നും ആരാണ്, എന്താണ് സംസാരിക്കുന്നതെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും കുറച്ചാളുകൾ കൈയ്യടിച്ചപ്പോൾ കൂടെ കയ്യടിച്ചു പോയതാണെന്നുമാണ് ഡി.എം.ഒ യുടെ വിശദീകരണം.

YouTube video player