സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ 54 കാരന്‍ മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്ത് പൂക്കോട്ടുംപാടം പൊലീസ്

മലപ്പുറം: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ 54 കാരന്‍ മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്ത് പൂക്കോട്ടുംപാടം പൊലീസ്. പാലാങ്കര മടക്കുംമുട്ടില്‍ ഷിബുവിനെയാണ് (46) നിലമ്പൂര്‍ സിഐ ഇന്‍ ചാര്‍ജ് ഗോപകുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. വാക്കേറ്റത്തിനിടയില്‍ തലയടിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാങ്കര പുന്നപ്പാല അസൈനാര്‍ (54) ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കഴിഞ്ഞ മാസം 23-നായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസൈനാര്‍ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് മരിച്ചത്.

YouTube video player