Malayalam News Highlights : ഷെയിനിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി

malayalam breaking news today apn

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം. 

9:19 AM IST

ഓണാശംസകളുമായി എംകെ സ്റ്റാലിന്‍

ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മലയാളത്തിലാണ് സ്റ്റാലിന്റെ ഓണാശംസകള്‍. ''മാവേലിയുടെ നാട് പോലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാവണം. എല്ലാവരെയും ഒരു പോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരണം. നമുക്ക് ഒന്നിച്ച് നില്‍ക്കാം. പ്രിയപ്പെട്ട മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍.''-സ്റ്റാലിന്‍ പറഞ്ഞു.  

9:19 AM IST

വിലക്ക് നീക്കി

സിനിമാ താരങ്ങളായ ഷെയിൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി. നിർമ്മാതാക്കളുടെ സംഘടനാ വിലക്ക് മാറ്റിയതായി അറിയിച്ചു. ശ്രീനാഥ് ക്ഷമാപണം നടത്തി. രണ്ട് സിനിമക്ക് അധികം വാങ്ങിയ തുക തിരിച്ച് നൽകാമെന്നു ഷെയിനും തീരുമാനിച്ചു. 

9:12 AM IST

പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ

പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൊന്നോണ പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു. 

9:11 AM IST

ജി 20 ഉച്ചകോടി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും

 ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സപ്തംബർ എട്ടിന് ദില്ലിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹ്രസ്വ ചർച്ച നടത്തുമെന്നാണ് ചൈനീസ് വൃത്തങ്ങളുടെ വിശദീകരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ദില്ലിയിലെത്തുമെന്ന് അറിയിച്ചു. യുഎഇ പ്രസിഡൻറും അതിഥിയായി ഉച്ചകോടിയിൽ പങ്കെടുക്കും. 

9:19 AM IST:

ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മലയാളത്തിലാണ് സ്റ്റാലിന്റെ ഓണാശംസകള്‍. ''മാവേലിയുടെ നാട് പോലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാവണം. എല്ലാവരെയും ഒരു പോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരണം. നമുക്ക് ഒന്നിച്ച് നില്‍ക്കാം. പ്രിയപ്പെട്ട മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍.''-സ്റ്റാലിന്‍ പറഞ്ഞു.  

9:19 AM IST:

സിനിമാ താരങ്ങളായ ഷെയിൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി. നിർമ്മാതാക്കളുടെ സംഘടനാ വിലക്ക് മാറ്റിയതായി അറിയിച്ചു. ശ്രീനാഥ് ക്ഷമാപണം നടത്തി. രണ്ട് സിനിമക്ക് അധികം വാങ്ങിയ തുക തിരിച്ച് നൽകാമെന്നു ഷെയിനും തീരുമാനിച്ചു. 

9:12 AM IST: