01:16 PM (IST) Oct 22

Malayalam News Live: പുതിയ വഖഫ് ബോര്‍ഡിന്‍റെ ആദ്യ സിറ്റിങ് കൊച്ചിയിൽ ചേർന്നു; രാജിക്കാര്യം സര്‍ക്കാരുമായി ആലോചിച്ച ശേഷമെന്ന് തൊടിയൂര്‍ മൗലവി

പുന:സംഘടിപ്പിച്ച വഖഫ് ബോര്‍ഡിന്‍റെ ആദ്യ സമ്പൂര്‍ണ യോഗം കൊച്ചിയിലെ ആസ്ഥാനത്ത് ചേര്‍ന്നു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ഇന്നത്തെ യോഗത്തിനെത്തി. രാജിക്കാര്യം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് തൊടിയൂര്‍ മൗലവി പ്രതികരിച്ചു.

Read Full Story
01:00 PM (IST) Oct 22

Malayalam News Live: വരുന്നൂ സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Full Story
12:39 PM (IST) Oct 22

Malayalam News Live: കേരള ​ഗവർണർ പദവിയിൽ അവസാന ദിനം; കേരളത്തിൽ പിന്നിട്ടത് ക്രിയാത്മകമായ കാലഘട്ടമെന്ന് രാജേന്ദ്ര ആർലേക്കർ

കേരളത്തിൽ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും ​ഗവർണർ. ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഗുണമല്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
12:37 PM (IST) Oct 22

Malayalam News Live: കോവളം സ്പാ കേസ് - ഉദ്യോഗസ്ഥർ ആന്ധ്രയിലേക്ക്, പെൺകുട്ടിയെ എങ്ങനെ തലസ്ഥാനത്തെ സ്പാകളിലെത്തിച്ചു? ആരാണ് ഇടനിലക്കാർ? അന്വേഷണം ഊർജിതം

കോവളം സ്പാ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇന്ന് ആന്ധ്രയിലേക്ക് തിരിക്കും

Read Full Story
12:20 PM (IST) Oct 22

Malayalam News Live: ജൂതപ്പള്ളിക്ക് മുമ്പിലെ തീവെപ്പ്; അന്വേഷണസംഘം പൂനെയിൽ, പ്രതി പഠിച്ച സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും

എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസില്‍ അന്വേഷണസംഘം പൂനെയിൽ

Read Full Story
12:18 PM (IST) Oct 22

Malayalam News Live: വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ

മുന്‍മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്‍റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നല്‍കിയത്. കെഎസ്‍യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തന്‍റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്ഐടിയെ അറിയിച്ചത്.

Read Full Story
12:17 PM (IST) Oct 22

Malayalam News Live: തൃശ്ശൂർ പൂരം അട്ടിമറി: പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി

തൃശ്ശൂർ പൂരം അട്ടിമറിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം. നിലവിലെ അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതെന്ന് തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാർ വിമര്‍ശിച്ചു. പൂരം കലക്കൽ ആരാണ് നടത്തിയതെന്ന് എല്ലാവർക്കും അറിയാമെന്ന് പറഞ്ഞ ഗിരീഷ് കുമാർ, പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

Read Full Story
12:16 PM (IST) Oct 22

Malayalam News Live: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ നിരീക്ഷണം. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അല‍ർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Full Story
12:16 PM (IST) Oct 22

Malayalam News Live: സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി പിണറായി

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി പിണറായി വിജയന്‍. പിണറായി ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ ശനിയാഴ്ച പരിഗണിച്ചേക്കും. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പിണറായിക്ക് വേണ്ടി ഹാജരാകും.