04:28 PM (IST) Oct 28

എൽദോസ് കുന്നപ്പിളളില്‍ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിളളില്‍ എംഎൽഎയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹർജിയിൽ സർക്കാർ ആരോപിക്കുന്നത്.

04:28 PM (IST) Oct 28

കോഴിക്കോട് മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുട‍ർന്ന് രോഗി മരിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി

04:28 PM (IST) Oct 28

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു.

04:27 PM (IST) Oct 28

കണ്ണൂരിൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ഇരയെ പീഡിപ്പിച്ചു

പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിൽ പുറത്തിറങ്ങിയ യുവാവ് ഇരയെ പീഡിപ്പിച്ച കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്.ജിതേഷിനെ (22) ആണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്

04:27 PM (IST) Oct 28

കോയമ്പത്തൂർ സ്ഫോടന കേസിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് ഗവർണർ

കേസ് എൻഐഎ ഏറ്റെടുക്കണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടാൻ നാല് ദിവസം എടുത്തത് എന്തിനെന്ന് ഗവർണർ ആർ.എൻ.രവി. ഉക്കടം സ്ഫോടനത്തിൽ ഉൾപ്പെട്ടവർ മുൻപേ നിരീക്ഷണത്തിൽ ഉള്ളവരാണ്. നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ഗവർണർ

04:25 PM (IST) Oct 28

കോയമ്പത്തൂർ സ്ഫോടനം: എഫ്ഐആറിട്ട് എൻഐഎ

ഉടക്കടത്തെ സ്ഫോടനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

12:51 PM (IST) Oct 28

കോയമ്പത്തൂർ സ്ഫോടന കേസ്: അന്വേഷണം 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയിലേക്ക്

കോയമ്പത്തൂർ സ്ഫോടനക്കേസിൽ അന്വേഷണം രാമനാഥപുരം ജില്ലയിലെ ഏർവാടിയിലേക്കും. 'ഇസ്ലാമിയ പ്രചാര പേരവൈ' എന്ന സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു

12:33 PM (IST) Oct 28

വയനാട്ടിൽ കാട്ടുപന്നി ആക്രമണം

വയനാട് കോട്ടത്തറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കോട്ടത്തറ സ്വദേശി വിശ്വനാഥനാണ് പരിക്കേറ്റത്. കോട്ടത്തറ കരിഞ്ഞകുന്ന് പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു

12:22 PM (IST) Oct 28

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്

വയനാട് കോട്ടത്തറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കോട്ടത്തറ സ്വദേശി വിശ്വനാഥനാണ് പരിക്കേറ്റത്. കോട്ടത്തറ കരിഞ്ഞകുന്ന് പള്ളിക്ക് സമീപമാണ് സംഭവം. ഓടികൊണ്ടിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ഓട്ടോയുടെ ചില്ലുകൾ പൂർണമായി തകർന്നു. 

12:19 PM (IST) Oct 28

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളുമോ?

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

12:19 PM (IST) Oct 28

ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമെന്ന് പ്രധാനമന്ത്രി

പുതിയ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് സാധാരണക്കാർക്ക് മനസ്സിലാകുന്നതാകണമെന്ന് മോദി. സ്വാതന്ത്ര്യത്തിനു മുൻപ് ഉണ്ടാക്കിയ നിയമങ്ങൾ പുനഃപരിശോധിക്കണം. ഇപ്പോഴത്തെ സാഹചര്യങ്ങൾക്കനുസരിച്ച് അവ ഭേദഗതി ചെയ്യണമെന്നും പ്രധാനമന്ത്രി

12:18 PM (IST) Oct 28

ചിന്തൻ ശിവിറിന്റെ രണ്ടാം ദിനം വിട്ടുനിന്ന് പിണറായി

പ്രധാനമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും, പിണറായി വിജയനും മാത്രമാണ് ഇന്നലെ ചിന്തൻ ശിവിറിൽ പങ്കെടുത്തിരുന്നത്

12:11 PM (IST) Oct 28

ഷാരോണിന്റേത് ആസൂത്രിത കൊലപാതകമോ?

കാമുകി ജ്യൂസ് നൽകിയതിനെ തുടർന്ന് അവശനായി ചികിത്സയിലിരിക്കെ മരിച്ച ഷാരോൺ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. 

വിശദമായി വായിക്കാൻ ഷാരോൺ രാജിന്റെ ദുരൂഹ മരണം; അന്ധവിശ്വാസത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

12:11 PM (IST) Oct 28

വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് കോടതി

വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു. 

12:10 PM (IST) Oct 28

മ്യൂസിയം വളപ്പില്‍ സ്ത്രീക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ വെച്ച് സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചയാളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബുധനാഴ്ച പുലർച്ചെ മ്യൂസിയത്ത് നടക്കാനെത്തിയ സ്ത്രീക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ പിടികൂടാൻ സ്ത്രീ പിന്നാലെ ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

12:09 PM (IST) Oct 28

പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി പിടിയിൽ

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ. എൻ ഐ എ ആണ് റൗഫിനെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം ഇന്നലെ രാത്രി റൗഫിനെ പിടികൂടിയത്. വീട് വളഞ്ഞാണ് എൻഐഎ സംഘം റൗഫിനെ പിടികൂടിയത്.

12:09 PM (IST) Oct 28

'സ്വപ്ന രഹസ്യമൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരം'; ഇഡി

സ്വപ്നയുടെ മൊഴിയുടെ രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം തള്ളി ഇഡിയുടെ എതിർ സത്യവാങ് മൂലം. സ്വപ്ന രഹസ്യമൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ് ഇഡിയുടെ സത്യവാങ് മൂലത്തില്‍ പറയുന്നത്. കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ഇഡി ആവർത്തിക്കുന്നു. 

06:55 AM (IST) Oct 28

വനിത ഗ്യാസ് ഏജൻസി ഉടമക്കെതിരെ കൊലവിളി : മുനമ്പം ഡിവൈഎസ്പി അന്വേഷിക്കും,പ്രതികൾ സിഐടിയു പ്രവർത്തകർ


എറണാകുളം വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്കെതിരെ സിഐടിയു തൊഴിലാളികൾ കൊലവിളി മുഴക്കിയ സംഭവം മുനമ്പം ഡി വൈ എസ് പി അന്വേഷിക്കും. സി ഐ ടിയുവിന്‍റെ പാചകവാതക വിതരണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അനിൽകുമാർ അടക്കം ഏഴുപേർക്കെതിരെയാണ് പൊലീസ് അന്വേഷണം. ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തും. സംഭവത്തിൽ പ്രതികളുടെ പങ്കാളിത്തം തിരിച്ചറിയുന്നതിന് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്

06:55 AM (IST) Oct 28

ഗവർണർ സർക്കാർ പോരിൽ ഇനിയെന്ത്?കണ്ണൂർ വിസി നിയമനത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകുമോ?


ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ കണ്ണൂർ വിസി നിയമന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണ്ണർ പ്രോസിക്യൂഷൻ അനുമതി നൽകുമോ എന്നതിൽ ആകാംക്ഷ. വിസി നിയമനത്തിൽ മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ തുറന്ന് പറച്ചിലിൻറെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് വിജിലൻസ് കോടതിയെ സമീപിച്ചത്

06:54 AM (IST) Oct 28

ചീരാലിലെ കടുവ പിടിയിൽ, കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ,ബത്തേരിയിലേക്ക് മാറ്റി


വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.10വയസ് പ്രായമുള്ള ആൺ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് പരിക്ക് പറ്റിയിട്ടുണ്ട്. പ്രാഥമിക ചികിൽസ ഉടൻ നൽകും.ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്