Malayalam News Highlights: മദ്യനയക്കേസിൽ അരവിന്ദ് കെജരിവാൾ ഇന്ന് ഇഡിക്ക് മുന്നിലേക്ക്

Malayalam News Live 2023 November 2

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജരിവാൾ ഇന്ന് ഇഡിക്ക് മുന്നിലേക്ക്. ചോദ്യാവലി തയ്യാറാക്കി അന്വേഷണസംഘം. 100 കോടി പാർട്ടിക്ക് കിട്ടിയതിന് തെളിവുണ്ടെന്ന് ഇഡി. കെജരിവാളിന് നിയമനടപടിയിൽ നിന്ന് ഒളിച്ചോടാനാകില്ലെന്ന് ബിജെപി എംപി മനോജ് തിവാരി
 
11:47 AM IST

'കേരളവർമ്മയിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു', കെ എസ് യു ഹൈക്കോടതിയിലേക്ക്

കേരളവർമ്മയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്. റീകൗണ്ടിങിന്റെ പേരിൽ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണി. എസ് എഫ് ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ് യു ആരോപിച്ചു. 

11:46 AM IST

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിക്കും

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ഹർജിയിൽ ഹൈക്കോടതി ഇടപടൽ. തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചതോടെ ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് ഹർജി വീണ്ടും പരിഗണിക്കുന്ന വേളയിലാണ് ദൃശ്യങ്ങൾ പരിശോധിക്കുക. മേൽശാന്തി തെരഞ്ഞെടുപ്പ്  സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി. 

11:42 AM IST

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി, പിന്നില്‍ സ്കൂൾ വിദ്യാർത്ഥി

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

11:41 AM IST

പലസ്തീനിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും

പലസ്തീനിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും.  1000 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്ക് ഒപ്പം യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. റെഡ് ക്രോസ്സ് ഇൻ്റർനാഷണൽ പ്രസിഡൻ്റ് മിർജാന സ്പോൾജാറിക്കുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ്  ഉറപ്പ് നൽകിയത്

11:41 AM IST

സംസ്ഥാന സർക്കാരിന്റെ കേരളീയം ചലച്ചിത്രോത്സവത്തിൽ തന്റെ സിനിമകളിൽ ഒന്നുപോലും ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി ബാലചന്ദ്ര മേനോൻ

സംസ്ഥാന സർക്കാരിന്റെ കേരളീയം ചലച്ചിത്രോത്സവത്തിൽ തന്റെ സിനിമകളിൽ ഒന്നുപോലും ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി ബാലചന്ദ്ര മേനോൻ. ചില സംവിധായകരുടെ രണ്ട് ചിത്രങ്ങൾ കേരളീയം ചലച്ചിത്രോത്സവ ലിസ്റ്റിൽ കണ്ടു. തിയറ്ററിൽ വിജയിക്കാത്ത ചിത്രങ്ങളും ഉണ്ട്. എന്നാൽ കഴി‍ഞ്ഞ നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്റെ ഒരു ചിത്രം പോലും ഇല്ലെന്നത് വിഷമം ഉണ്ടാക്കിയെന്ന് ബാലചന്ദ്ര മേനോൻ

11:40 AM IST

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടത്തതിനെതിരെയാണ് ഹര്‍ജി. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.

11:40 AM IST

കേരളവർമ്മയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്

കേരളവർമ്മയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്. റീകൗണ്ടിങിന്റെ പേരിൽ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണി. എസ് എഫ് ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ് യു ആരോപിച്ചു. 

11:40 AM IST

അട്ടിമറിയുണ്ടായോ ? ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിക്കും

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ഹർജിയിൽ ഹൈക്കോടതി ഇടപടൽ. തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചതോടെ ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് ഹർജി വീണ്ടും പരിഗണിക്കുന്ന വേളയിലാണ് ദൃശ്യങ്ങൾ പരിശോധിക്കുക. മേൽശാന്തി തെരഞ്ഞെടുപ്പ്  സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി.

11:39 AM IST

17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റത് ഡിവൈഎസ്പി അന്വേഷിക്കും, ഇന്ന് തന്നെ റിപ്പോർട്ട് നൽകും

പൊലീസുകാരുടെ മർദ്ദനത്തിൽ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാൻ പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കും. ഇന്ന് തന്നെ റിപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപൻ എന്ന 17കാരനാണ് പരാതിയുമായി രംഗത്ത് വന്നത്. പാലാ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ തന്നെ മർദ്ദിച്ചുവെന്നും മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റുവെന്നുമാണ് പരാതി.

8:26 AM IST

വന്യമൃഗങ്ങളെ കൃഷിയിടങ്ങളില്‍ നിന്നും അകറ്റാന്‍ പിരിവെടുത്ത് കുറഞ്ഞ ചിലവില്‍ വൈദ്യുതി കമ്പി വേലി സ്ഥാപിച്ച് മറയൂരിലെ കർഷകർ

വന്യമൃഗങ്ങളെ കൃഷിയിടങ്ങളില്‍ നിന്നും അകറ്റാന്‍ പിരിവെടുത്ത് കുറഞ്ഞ ചിലവില്‍ വൈദ്യുതി കന്പിവേലി സ്ഥാപിച്ച് മറയൂര്‍ കീഴാന്തൂരിലെ കർഷകർ. വൈദ്യുതി കന്പിവേലി കെട്ടണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് പലതവണ നിരസിച്ചതോടെയാണിത്.

8:25 AM IST

കണ്ണൂർ പാൽച്ചുരം റോഡിൽ ഒടുവിൽ അറ്റകുറ്റപ്പണി തുടങ്ങുന്നു, ഇന്‍റർലോക്ക് ജോലികൾ ഇന്ന് മുതൽ തുടങ്ങും

കണ്ണൂർ പാൽച്ചുരം റോഡിൽ ഒടുവിൽ അറ്റകുറ്റപ്പണി തുടങ്ങുന്നു. ഇന്ന് മുതൽ ഇന്‍റർലോക്ക് ചെയ്യുന്ന ജോലികൾ തുടങ്ങും. ചരക്കുവാഹനങ്ങൾ കടത്തിവിടില്ല. നെടുംപൊയിൽ ചുരത്തിലൂടെ പോകണമെന്നാണ് നിർദേശം. ഒരാഴ്ചക്ക് ശേഷം ഗതാഗതം പൂർണമായി നിരോധിച്ച് ടാറിങ് ജോലികളും തുടങ്ങും. കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ദുരിത യാത്ര ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പരയായി നൽകിയിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിനാണ് റോഡ് പരിപാലന ചുമതല.

8:23 AM IST

സംസ്ഥാന പൊലീസിൽ യൂണിഫോമിനൊപ്പം ലാപ് ടോപ്പും ഭാഗമാകുന്നു

സംസ്ഥാന പൊലീസിൽ യൂണിഫോമിനൊപ്പം ലാപ് ടോപ്പും ഭാഗമാകുന്നു. ഇന്നലെ ആരംഭിച്ച രണ്ടാം ബാച്ച് ട്രെയിനി കോൺസ്റ്റബിൾമാർക്കാണ്
പുതിയ നിർദ്ദേശം. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പരിശീലനകാലത്ത് തന്നെ പൊലീസുകാരെ സജ്ജമാക്കാനാണ് പുതിയ പദ്ധതി. എല്ലാ പൊലീസുകാർക്കും സ്വന്തമായി ലാപ് ടോപ്പ് ഉണ്ടായിരിക്കണമെന്ന് ബറ്റാലിയൻ ചുമതലയുള്ള ADGP ഉത്തരവിറക്കി. 1272 പേർക്കാണ് ഇന്നലെ പരിശീലനം ആരംഭിച്ചത്

8:21 AM IST

കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സിപിഎം നേതാവ് എം സ്വരാജ് സമർപ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തൃപ്പുണിത്തുറ നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സിപിഎം നേതാവ് എം സ്വരാജ് സമർപ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അയ്യപ്പന്‍റെ പേര് പറഞ്ഞ് കെ ബാബു വോട്ടു പിടിച്ചെന്നും ഇത് ജനപ്രാതിനിധ്യ നിയമത്തിന് എതിരായതിനാല്‍ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നുമാണ് ആവശ്യം. ഹര്‍ജി ഹൈകോടതി ഫയലില്‍ സ്വീകരിക്കുന്നത് തടയാൻ കെ ബാബു സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.

8:19 AM IST

മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല, ഇംഫാലിൽ വീണ്ടും കർഫ്യൂ

മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. ഇംഫാലിൽ വീണ്ടും ആയുധം കൊള്ളയടിക്കാൻ ശ്രമം. ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്ത് പൊലീസ്. ഇംഫാലിൽ വീണ്ടും കർഫ്യൂ. ക്യാംങ്ങ്പോപി ജില്ലയിൽ ബന്ദ് പ്രഖ്യാപിച്ച് കുക്കി സംഘടനകൾ.

8:18 AM IST

കളമശേരി സ്ഫോടനക്കേസ് പ്രതി മാർട്ടിന്റെ തിരിച്ചറിൽ പരേഡ് അപേക്ഷയിൽ കോടതി തീരുമാനം ഇന്ന്

കളമശേരി സ്ഫോടനക്കേസ് പ്രതി മാർട്ടിന്റെ തിരിച്ചറിൽ പരേഡ് അപേക്ഷയിൽ കോടതി തീരുമാനം ഇന്ന്. തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയെന്ന് പൊലീസ്.കസ്റ്റഡിയിൽ വാങ്ങും മുൻപ് പഴുതടച്ചുള്ള അന്വേഷണത്തിന് നീക്കം

8:06 AM IST

ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മാരത്തണ്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ചങ്ങനാശേരി സര്‍ഗക്ഷേത്ര

ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മാരത്തണ്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ചങ്ങനാശേരി സര്‍ഗക്ഷേത്ര. മാരത്തണ്‍ പ്രചാരണത്തിന്‍റെ ആദ്യ ഘട്ടമായി സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് പ്രത്യേക പരിപാടിയും ലഹരി വിരുദ്ധ പ്രതിജഞയും സംഘടിപ്പിച്ചു.ഏഷ്യാനെറ്റ് ന്യൂസുമായി ചേര്‍ന്നാണ് മാരത്തണിന്‍റെ സംഘാടനം.

8:06 AM IST

പാലക്കാട്‌ വിക്ടോറിയ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മിന്നും ജയംനേടിയത് ഭിന്നശേഷിക്കാരനായ ബോഡി ബിൽഡർ

പാലക്കാട്‌ വിക്ടോറിയ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മിന്നും ജയംനേടിയത് ഭിന്നശേഷിക്കാരനായ ബോഡി ബിൽഡർ. ഇത് രണ്ടാം തവണയാണ് മുഹമ്മദ് എഫ്ലം ജനറൽ ക്യാപ്റ്റനാകുന്നത്.
 
8:05 AM IST

ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെൻററിൽ കൂടുതൽ രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള നടപടികൾ പൂർത്തിയായി

ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെൻററിൽ കൂടുതൽ രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള നടപടികൾ പൂർത്തിയായി. വൃക്കരോഗികളുടെയും ബന്ധുക്കളുടെയും വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. അടുത്ത ആഴ്ച അവസാനത്തോടെ ആരോഗ്യമന്ത്രിയെത്തി ഉദ്ഘാടനം നടത്തും.

8:05 AM IST

സംസ്ഥാനത്തെ ഏറ്റവും വലിയ പൈതൃക ഗ്രാമമായ കൽപ്പാത്തിയിൽ ഇനി രഥോത്സവനാളുകൾ

സംസ്ഥാനത്തെ ഏറ്റവും വലിയ പൈതൃക ഗ്രാമമായ കൽപ്പാത്തിയിൽ ഇനി രഥോത്സവനാളുകൾ. രഥോത്സവത്തിനുള്ള ഒരുക്കത്തിലാണ് കൽപ്പാത്തി തെരുവ്. ഈ മാസം 8 നാണ് കൊടിയേറ്റം. 

8:05 AM IST

തമിഴ്നാട്ടിൽ വീണ്ടും ഗവർണർ - സർക്കാർ പോര്

തമിഴ്നാട്ടിൽ വീണ്ടും ഗവർണർ - സർക്കാർ പോര്. പുതിയ തർക്കം മുതിർന്ന സിപിഎം നേതാവിന് ഡോക്ടറേറ്റ് നൽകുന്നതിനെ ചൊല്ലി. എൻ.ശങ്കരയ്യക്കുള്ള ഡോക്ടറേറ്റ് ശുപാർശ അംഗീകരിക്കാതെ ഗവർണർ. ഇന്നത്തെ എംകെയു ബിരുദദാന ചടങ്ങ് സർക്കാർ ബഹിഷ്കരിക്കും.

8:05 AM IST

സഹപാഠിയോട് സംസാരിച്ചതിന്റെ പേരിൽ ഒൻപതാം ക്ലാസുകാരനെ മർദ്ദിച്ച അധ്യാപകനെതിരെ കേസ്

ഒൻപതാം ക്ലാസുകാരനെ മർദ്ദിച്ച അധ്യാപകനെതിരെ കേസ്. കൊണ്ടോട്ടി പൊലീസിന്റെ നടപടി ഒഴുകൂർ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സുബൈറിനെതിരെ. മർദനം സഹപാഠിയോട് സംസാരിച്ചതിന്റെ പേരിൽ.

8:04 AM IST

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഭരിച്ചിരുന്ന പല കോളേജുകളും പിടിച്ചെടുത്ത് കെ എസ് യു

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഭരിച്ചിരുന്ന പല കോളേജുകളും കെഎസ്യു പിടിച്ചെടുത്തു. എന്നാൽ കൂടുതൽ കോളജുകളിൽ ഭരണം നേടിയതായി എസ്എഫ്ഐ അവകാശപ്പെട്ടു.കാലിക്കറ്റ് സര്‍വകലാശാലയിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചില കോളജ് യൂണിയനുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുപിടിച്ച് കെഎസ് യു. അതേസമയം കൂടുതൽ കോളജുകളിൽ എസ്എഫ്ഐ ജയം അവകാശപ്പെട്ടു. പാലക്കാട് വിക്ടോറിയ കോളേജിൽ 23 വർഷത്തിനു ശേഷവും പട്ടാമ്പി ഗവ. കോളേജിൽ 42 വർഷത്തിനു ശേഷവും കോഴിക്കോട് ഗൂരുവായൂരിപ്പൻ കോളജിൽ 28 വര്‍ഷത്തിന് ശേഷവും യൂണിയൻ തിരിച്ചു പിടിച്ചെന്ന് കെഎസ് യു അറിയിച്ചു. മഞ്ചേരി എൻഎസ്എസ് കോളജും നീണ്ട കാലയളവിന് ശേഷം കെഎസ് യുവിന് കിട്ടി. പാലക്കാട്ട് കോളജുകളിൽ കെഎസ് യു മുന്നേറ്റം അവകാശപ്പെട്ടു. മലപ്പുറത്ത് എംഎസ്എഫ് മുന്നേറ്റം അവകാശപ്പെട്ടപ്പോള്‍ കോഴിക്കോട്ട് 42 കോളജുകളിലും തൃശ്ശൂരിൽ 14 കോളജുകളിലും വിജയിച്ചതായി എസ്എഫ്ഐ അറിയിച്ചു. തൃശ്ശൂര്‍ കേരള വര്‍മ കോളജിൽ ചെയര്‍മാൻ സ്ഥാനത്തേയ്ക്ക് റീ കൗണ്ടിങ് നടക്കുകയാണ്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ഒരു വോട്ട് കൂടുതൽ കിട്ടിയെന്ന് കെഎസ് യു അവകാശപ്പെട്ടപ്പോള്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ടായിരുന്നെന്ന് എസ്എഫ്ഐ പറയുന്നു. റീ കൗണ്ടിങ് എസ്എഫ്ഐ അട്ടിമറിക്കുന്നുവെന്ന് കെഎസ് യു ആരോപിച്ചു.

8:04 AM IST

ജീവിതം ഭാഗ്യപരീക്ഷണമായി കാഴ്ചാ പരിമിതരായ ലോട്ടറി വിൽപനക്കാർ, വേണ്ടത്ര ടിക്കറ്റ് ലഭിക്കാത്തതിനാൽ സ്ഥിരവരുമാനമില്ലാത്ത അവസ്ഥ

ജീവിതം ഭാഗ്യപരീക്ഷണമായി കാഴ്ചാ പരിമിതരായ ലോട്ടറി വിൽപനക്കാർ. വേണ്ടത്ര ടിക്കറ്റ് ലഭിക്കാത്തതിനാൽ സ്ഥിരവരുമാനമില്ലാത്ത അവസ്ഥ.
കാഴ്ചാപരിമിതർക്ക് ഏകീകരിച്ച സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലോട്ടറി ടിക്കറ്റുകൾ വിറ്റഴിയുന്ന ജില്ലയാണ് പാലക്കാട്. എന്നാൽഅടുത്തിടെയായി ടിക്കറ്റ് ലഭിക്കാതെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് ജില്ലയിലെ കാഴ്ച പരിമിതരായ ചെറുകിട വിൽപനക്കാർ.
 
8:03 AM IST

ലോകകപ്പിൽ തുടർച്ചയായ ഏഴാം ജയത്തോടെ സെമിയിലെത്താൻ ഇന്ത്യ ഇന്നിറങ്ങുന്നു

ലോകകപ്പിൽ തുടർച്ചയായ ഏഴാം ജയത്തോടെ സെമിയിലെത്താൻ ഇന്ത്യ ഇന്നിറങ്ങുന്നു. എതിരാളികൾ ശ്രീലങ്ക. മത്സരം ഉച്ചയ്ക്ക് രണ്ടു മുതൽ മുംബൈയിൽ.
 
8:03 AM IST

ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയ്ത്ര എം പി ഇന്ന് പാർലമെൻറ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിലേക്ക്

ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയ്ത്ര എം പി ഇന്ന് പാർലമെൻറ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിലേക്ക്. തെളിവുകൾ ഹാജരാക്കാൻ പരാതിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് മഹുവ. പരാതിക്കാരനായ അഭിഭാഷകനെയും വ്യവസായി ദർശൻ നന്ദാനിയേയും വിസ്തരിക്കാൻ അനുവദിക്കണമെന്ന് മഹുവ.

8:03 AM IST

പാലായിൽ 17കാരന് പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റതായി പരാതി

17കാരന് പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റതായി പരാതി. പാലാ സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെ ആരോപണവുമായി
പെരുന്പാവൂർ സ്വദേശിയും കുടുംബവും. ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിനാണ് പിടികൂടിയതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് 

8:02 AM IST

കടമെടുപ്പ് പരിധി തീർന്നതോടെ നിത്യ ചെലവുകൾക്ക് പോലും പണമില്ലാതെ കേരളം കടുത്ത പ്രതിസന്ധിയിൽ

കടമെടുപ്പ് പരിധി തീർന്നതോടെ നിത്യ ചെലവുകൾക്ക് പോലും പണമില്ലാതെ കേരളം കടുത്ത പ്രതിസന്ധിയിൽ. ക്ഷേമപെൻഷൻ 4 മാസത്തെ കുടിശിക ആയി. സാന്പത്തിക ഞെരുക്കത്തിനിടെ കേരളീയം അടക്കമുള്ള പരിപാടികൾ വൻ ധൂർത്താണെന്ന ആക്ഷേപം ശക്തമാക്കി പ്രതിപക്ഷം

8:01 AM IST

റഫാ ഗേറ്റ് വഴി ആദ്യ ദിനം ഗാസാ വിട്ടത് 400ലേറെ പേർ, ഗുരുതരമായി പരിക്കേറ്റ 76 പേർക്ക് മാത്രം അനുമതി നൽകി ഇസ്രയേൽ

റഫാ ഗേറ്റ് വഴി ആദ്യ ദിനം ഗാസാ വിട്ടത് 400ലേറെ പേർ. ഗുരുതരമായി പരിക്കേറ്റ 76 പേർക്ക് മാത്രം അനുമതി നൽകി ഇസ്രയേൽ. ഗാസയിൽ ആക്രമണം തുടരുന്നു. ജബലിയയിൽ മരണം 200 ആയി. 16 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. പരിക്കേറ്റ കുട്ടികൾക്ക് ചികിത്സാ വാഗ്ദാനവുമായി യുഎഇ.

11:47 AM IST:

കേരളവർമ്മയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്. റീകൗണ്ടിങിന്റെ പേരിൽ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണി. എസ് എഫ് ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ് യു ആരോപിച്ചു. 

11:46 AM IST:

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ഹർജിയിൽ ഹൈക്കോടതി ഇടപടൽ. തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചതോടെ ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് ഹർജി വീണ്ടും പരിഗണിക്കുന്ന വേളയിലാണ് ദൃശ്യങ്ങൾ പരിശോധിക്കുക. മേൽശാന്തി തെരഞ്ഞെടുപ്പ്  സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി. 

11:40 AM IST:

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

11:40 AM IST:

പലസ്തീനിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും.  1000 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്ക് ഒപ്പം യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. റെഡ് ക്രോസ്സ് ഇൻ്റർനാഷണൽ പ്രസിഡൻ്റ് മിർജാന സ്പോൾജാറിക്കുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ്  ഉറപ്പ് നൽകിയത്

11:39 AM IST:

സംസ്ഥാന സർക്കാരിന്റെ കേരളീയം ചലച്ചിത്രോത്സവത്തിൽ തന്റെ സിനിമകളിൽ ഒന്നുപോലും ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി ബാലചന്ദ്ര മേനോൻ. ചില സംവിധായകരുടെ രണ്ട് ചിത്രങ്ങൾ കേരളീയം ചലച്ചിത്രോത്സവ ലിസ്റ്റിൽ കണ്ടു. തിയറ്ററിൽ വിജയിക്കാത്ത ചിത്രങ്ങളും ഉണ്ട്. എന്നാൽ കഴി‍ഞ്ഞ നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്റെ ഒരു ചിത്രം പോലും ഇല്ലെന്നത് വിഷമം ഉണ്ടാക്കിയെന്ന് ബാലചന്ദ്ര മേനോൻ

11:39 AM IST:

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടത്തതിനെതിരെയാണ് ഹര്‍ജി. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.

11:39 AM IST:

കേരളവർമ്മയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്. റീകൗണ്ടിങിന്റെ പേരിൽ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണി. എസ് എഫ് ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ് യു ആരോപിച്ചു. 

11:38 AM IST:

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ഹർജിയിൽ ഹൈക്കോടതി ഇടപടൽ. തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചതോടെ ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് ഹർജി വീണ്ടും പരിഗണിക്കുന്ന വേളയിലാണ് ദൃശ്യങ്ങൾ പരിശോധിക്കുക. മേൽശാന്തി തെരഞ്ഞെടുപ്പ്  സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി.

11:38 AM IST:

പൊലീസുകാരുടെ മർദ്ദനത്തിൽ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാൻ പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കും. ഇന്ന് തന്നെ റിപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപൻ എന്ന 17കാരനാണ് പരാതിയുമായി രംഗത്ത് വന്നത്. പാലാ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ തന്നെ മർദ്ദിച്ചുവെന്നും മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റുവെന്നുമാണ് പരാതി.

8:25 AM IST:

വന്യമൃഗങ്ങളെ കൃഷിയിടങ്ങളില്‍ നിന്നും അകറ്റാന്‍ പിരിവെടുത്ത് കുറഞ്ഞ ചിലവില്‍ വൈദ്യുതി കന്പിവേലി സ്ഥാപിച്ച് മറയൂര്‍ കീഴാന്തൂരിലെ കർഷകർ. വൈദ്യുതി കന്പിവേലി കെട്ടണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് പലതവണ നിരസിച്ചതോടെയാണിത്.

8:24 AM IST:

കണ്ണൂർ പാൽച്ചുരം റോഡിൽ ഒടുവിൽ അറ്റകുറ്റപ്പണി തുടങ്ങുന്നു. ഇന്ന് മുതൽ ഇന്‍റർലോക്ക് ചെയ്യുന്ന ജോലികൾ തുടങ്ങും. ചരക്കുവാഹനങ്ങൾ കടത്തിവിടില്ല. നെടുംപൊയിൽ ചുരത്തിലൂടെ പോകണമെന്നാണ് നിർദേശം. ഒരാഴ്ചക്ക് ശേഷം ഗതാഗതം പൂർണമായി നിരോധിച്ച് ടാറിങ് ജോലികളും തുടങ്ങും. കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ദുരിത യാത്ര ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പരയായി നൽകിയിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിനാണ് റോഡ് പരിപാലന ചുമതല.

8:22 AM IST:

സംസ്ഥാന പൊലീസിൽ യൂണിഫോമിനൊപ്പം ലാപ് ടോപ്പും ഭാഗമാകുന്നു. ഇന്നലെ ആരംഭിച്ച രണ്ടാം ബാച്ച് ട്രെയിനി കോൺസ്റ്റബിൾമാർക്കാണ്
പുതിയ നിർദ്ദേശം. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പരിശീലനകാലത്ത് തന്നെ പൊലീസുകാരെ സജ്ജമാക്കാനാണ് പുതിയ പദ്ധതി. എല്ലാ പൊലീസുകാർക്കും സ്വന്തമായി ലാപ് ടോപ്പ് ഉണ്ടായിരിക്കണമെന്ന് ബറ്റാലിയൻ ചുമതലയുള്ള ADGP ഉത്തരവിറക്കി. 1272 പേർക്കാണ് ഇന്നലെ പരിശീലനം ആരംഭിച്ചത്

8:20 AM IST:

തൃപ്പുണിത്തുറ നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സിപിഎം നേതാവ് എം സ്വരാജ് സമർപ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അയ്യപ്പന്‍റെ പേര് പറഞ്ഞ് കെ ബാബു വോട്ടു പിടിച്ചെന്നും ഇത് ജനപ്രാതിനിധ്യ നിയമത്തിന് എതിരായതിനാല്‍ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നുമാണ് ആവശ്യം. ഹര്‍ജി ഹൈകോടതി ഫയലില്‍ സ്വീകരിക്കുന്നത് തടയാൻ കെ ബാബു സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.

8:18 AM IST:

മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. ഇംഫാലിൽ വീണ്ടും ആയുധം കൊള്ളയടിക്കാൻ ശ്രമം. ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്ത് പൊലീസ്. ഇംഫാലിൽ വീണ്ടും കർഫ്യൂ. ക്യാംങ്ങ്പോപി ജില്ലയിൽ ബന്ദ് പ്രഖ്യാപിച്ച് കുക്കി സംഘടനകൾ.

8:17 AM IST:

കളമശേരി സ്ഫോടനക്കേസ് പ്രതി മാർട്ടിന്റെ തിരിച്ചറിൽ പരേഡ് അപേക്ഷയിൽ കോടതി തീരുമാനം ഇന്ന്. തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയെന്ന് പൊലീസ്.കസ്റ്റഡിയിൽ വാങ്ങും മുൻപ് പഴുതടച്ചുള്ള അന്വേഷണത്തിന് നീക്കം

8:05 AM IST:

ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മാരത്തണ്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ചങ്ങനാശേരി സര്‍ഗക്ഷേത്ര. മാരത്തണ്‍ പ്രചാരണത്തിന്‍റെ ആദ്യ ഘട്ടമായി സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് പ്രത്യേക പരിപാടിയും ലഹരി വിരുദ്ധ പ്രതിജഞയും സംഘടിപ്പിച്ചു.ഏഷ്യാനെറ്റ് ന്യൂസുമായി ചേര്‍ന്നാണ് മാരത്തണിന്‍റെ സംഘാടനം.

8:04 AM IST:

പാലക്കാട്‌ വിക്ടോറിയ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മിന്നും ജയംനേടിയത് ഭിന്നശേഷിക്കാരനായ ബോഡി ബിൽഡർ. ഇത് രണ്ടാം തവണയാണ് മുഹമ്മദ് എഫ്ലം ജനറൽ ക്യാപ്റ്റനാകുന്നത്.
 
8:04 AM IST:

ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെൻററിൽ കൂടുതൽ രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള നടപടികൾ പൂർത്തിയായി. വൃക്കരോഗികളുടെയും ബന്ധുക്കളുടെയും വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. അടുത്ത ആഴ്ച അവസാനത്തോടെ ആരോഗ്യമന്ത്രിയെത്തി ഉദ്ഘാടനം നടത്തും.

8:04 AM IST:

സംസ്ഥാനത്തെ ഏറ്റവും വലിയ പൈതൃക ഗ്രാമമായ കൽപ്പാത്തിയിൽ ഇനി രഥോത്സവനാളുകൾ. രഥോത്സവത്തിനുള്ള ഒരുക്കത്തിലാണ് കൽപ്പാത്തി തെരുവ്. ഈ മാസം 8 നാണ് കൊടിയേറ്റം. 

8:04 AM IST:

തമിഴ്നാട്ടിൽ വീണ്ടും ഗവർണർ - സർക്കാർ പോര്. പുതിയ തർക്കം മുതിർന്ന സിപിഎം നേതാവിന് ഡോക്ടറേറ്റ് നൽകുന്നതിനെ ചൊല്ലി. എൻ.ശങ്കരയ്യക്കുള്ള ഡോക്ടറേറ്റ് ശുപാർശ അംഗീകരിക്കാതെ ഗവർണർ. ഇന്നത്തെ എംകെയു ബിരുദദാന ചടങ്ങ് സർക്കാർ ബഹിഷ്കരിക്കും.

8:03 AM IST:

ഒൻപതാം ക്ലാസുകാരനെ മർദ്ദിച്ച അധ്യാപകനെതിരെ കേസ്. കൊണ്ടോട്ടി പൊലീസിന്റെ നടപടി ഒഴുകൂർ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സുബൈറിനെതിരെ. മർദനം സഹപാഠിയോട് സംസാരിച്ചതിന്റെ പേരിൽ.

8:03 AM IST:

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഭരിച്ചിരുന്ന പല കോളേജുകളും കെഎസ്യു പിടിച്ചെടുത്തു. എന്നാൽ കൂടുതൽ കോളജുകളിൽ ഭരണം നേടിയതായി എസ്എഫ്ഐ അവകാശപ്പെട്ടു.കാലിക്കറ്റ് സര്‍വകലാശാലയിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചില കോളജ് യൂണിയനുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുപിടിച്ച് കെഎസ് യു. അതേസമയം കൂടുതൽ കോളജുകളിൽ എസ്എഫ്ഐ ജയം അവകാശപ്പെട്ടു. പാലക്കാട് വിക്ടോറിയ കോളേജിൽ 23 വർഷത്തിനു ശേഷവും പട്ടാമ്പി ഗവ. കോളേജിൽ 42 വർഷത്തിനു ശേഷവും കോഴിക്കോട് ഗൂരുവായൂരിപ്പൻ കോളജിൽ 28 വര്‍ഷത്തിന് ശേഷവും യൂണിയൻ തിരിച്ചു പിടിച്ചെന്ന് കെഎസ് യു അറിയിച്ചു. മഞ്ചേരി എൻഎസ്എസ് കോളജും നീണ്ട കാലയളവിന് ശേഷം കെഎസ് യുവിന് കിട്ടി. പാലക്കാട്ട് കോളജുകളിൽ കെഎസ് യു മുന്നേറ്റം അവകാശപ്പെട്ടു. മലപ്പുറത്ത് എംഎസ്എഫ് മുന്നേറ്റം അവകാശപ്പെട്ടപ്പോള്‍ കോഴിക്കോട്ട് 42 കോളജുകളിലും തൃശ്ശൂരിൽ 14 കോളജുകളിലും വിജയിച്ചതായി എസ്എഫ്ഐ അറിയിച്ചു. തൃശ്ശൂര്‍ കേരള വര്‍മ കോളജിൽ ചെയര്‍മാൻ സ്ഥാനത്തേയ്ക്ക് റീ കൗണ്ടിങ് നടക്കുകയാണ്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ഒരു വോട്ട് കൂടുതൽ കിട്ടിയെന്ന് കെഎസ് യു അവകാശപ്പെട്ടപ്പോള്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ടായിരുന്നെന്ന് എസ്എഫ്ഐ പറയുന്നു. റീ കൗണ്ടിങ് എസ്എഫ്ഐ അട്ടിമറിക്കുന്നുവെന്ന് കെഎസ് യു ആരോപിച്ചു.

8:03 AM IST:

ജീവിതം ഭാഗ്യപരീക്ഷണമായി കാഴ്ചാ പരിമിതരായ ലോട്ടറി വിൽപനക്കാർ. വേണ്ടത്ര ടിക്കറ്റ് ലഭിക്കാത്തതിനാൽ സ്ഥിരവരുമാനമില്ലാത്ത അവസ്ഥ.
കാഴ്ചാപരിമിതർക്ക് ഏകീകരിച്ച സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലോട്ടറി ടിക്കറ്റുകൾ വിറ്റഴിയുന്ന ജില്ലയാണ് പാലക്കാട്. എന്നാൽഅടുത്തിടെയായി ടിക്കറ്റ് ലഭിക്കാതെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് ജില്ലയിലെ കാഴ്ച പരിമിതരായ ചെറുകിട വിൽപനക്കാർ.
 
8:02 AM IST:

ലോകകപ്പിൽ തുടർച്ചയായ ഏഴാം ജയത്തോടെ സെമിയിലെത്താൻ ഇന്ത്യ ഇന്നിറങ്ങുന്നു. എതിരാളികൾ ശ്രീലങ്ക. മത്സരം ഉച്ചയ്ക്ക് രണ്ടു മുതൽ മുംബൈയിൽ.
 
8:02 AM IST:

ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയ്ത്ര എം പി ഇന്ന് പാർലമെൻറ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിലേക്ക്. തെളിവുകൾ ഹാജരാക്കാൻ പരാതിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് മഹുവ. പരാതിക്കാരനായ അഭിഭാഷകനെയും വ്യവസായി ദർശൻ നന്ദാനിയേയും വിസ്തരിക്കാൻ അനുവദിക്കണമെന്ന് മഹുവ.

8:02 AM IST:

17കാരന് പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റതായി പരാതി. പാലാ സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെ ആരോപണവുമായി
പെരുന്പാവൂർ സ്വദേശിയും കുടുംബവും. ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിനാണ് പിടികൂടിയതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് 

8:01 AM IST:

കടമെടുപ്പ് പരിധി തീർന്നതോടെ നിത്യ ചെലവുകൾക്ക് പോലും പണമില്ലാതെ കേരളം കടുത്ത പ്രതിസന്ധിയിൽ. ക്ഷേമപെൻഷൻ 4 മാസത്തെ കുടിശിക ആയി. സാന്പത്തിക ഞെരുക്കത്തിനിടെ കേരളീയം അടക്കമുള്ള പരിപാടികൾ വൻ ധൂർത്താണെന്ന ആക്ഷേപം ശക്തമാക്കി പ്രതിപക്ഷം

8:00 AM IST: